നി​ലം പൊ​ത്താ​റാ​യി ട്രാ​ൻ​സ്ഫോ​ർ​മ​ർ; ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച് അ​ധി​കൃ​ത​ർ
Thursday, July 9, 2020 10:04 PM IST
മു​ട്ടം: മ​ല​ങ്ക​ര പെ​രു​മ​റ്റം ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി. ട്രാ​ൻ​സ്ഫോ​ർമ​ർ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും റോ​ഡി​ലേ​ക്ക് ചാ​ഞ്ഞ് വ​രു​ന്ന​താ​ണ് അ​പ​ക​ടാ​വ​സ്ഥ​യ്ക്ക് കാ​ര​ണം. റോ​ഡ​രി​കി​ലും സ​മീ​പ​ത്തു​ള്ള പു​ര​യി​ട​ത്തി​ലു​മാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന നാ​ല് വൈ​ദ്യു​തി പോ​സ്റ്റി​ലാ​ണ് ട്രാ​ൻ​സ്ഫോ​ർമ​ർ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വൈ​ദ്യു​തി ക​ട​ത്തി വി​ടു​ന്ന ലൈ​ൻ ക​ന്പി വൈ​ദ്യു​തി പോ​സ്റ്റി​ന്‍റെ മു​ക​ളി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ ബ​ല​ത്തി​ലാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തെ നി​ൽ​ക്കു​ന്ന​ത്.
മ​ഴ​യി​ൽ ചു​റ്റുമുള്ള മ​ണ്ണ് ഒ​ലി​ച്ച് പോ​കു​ന്ന​തി​നാ​ൽ ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും ട്രാ​ൻ​സ്ഫോ​ർമ​ർ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റ് കൂ​ടു​ത​ലാ​യി ച​രി​യു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്.