വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രാ​ജ്യാ​ന്ത​ര പു​ര​സ്കാ​രം
Thursday, July 9, 2020 10:04 PM IST
വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഐ​ഇ​ഇ​ഇ പ​വ​ർ ആ​ന്‍റ് എ​ന​ർ​ജി ചാ​പ്റ്റ​റും സ്പെ​ഷ​ൽ ഇ​ന്‍റ​റ​സ്റ്റ് ഗ്രൂ​പ്പ് ഓ​ഫ് ഹു​മാ​നി​റ്റേ​റി​യ​ൻ ടെ​ക്നോ​ള​ജി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രാ​ജ്യാ​ന്ത​ര അം​ഗീ​കാ​രം. കോ​വി​ഡ്-19 സ​മൂ​ഹ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി അ​ടി​മാ​ലി സ​ർ​ക്കാ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കൈ​തൊ​ടാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ട്ടോ​മാ​റ്റി​ക് ഹാ​ന്‍റ് സാ​നി​റ്റൈ​സ​ർ ഡി​സ്പെ​ൻ​സ​ർ ഉ​പ​ക​ര​ണ​വും ഓ​ട്ടോ​മാ​റ്റി​ക് വാ​ട്ട​ർ​ടാ​പ്പും നി​ർ​മി​ക്കു​ന്ന ആ​ശ​യ​ത്തി​നാ​ണ് അം​ഗീ​കാ​രം.
എ​ൻ​ജി​നി​യ​ർ​മാ​രു​ടെ രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​യാ​യ ഐ​ഇ​ഇ​ഇ​യി​ലേ​ക്ക് അ​ത് അ​യ​ക്കു​ക​യും തു​ട​ർ​ന്ന് മി​ക​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ പ​ദ്ധ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യും 2158 ഡോ​ള​ർ (1.63 ല​ക്ഷം) രൂ​പ ഇ​ത്ത​രം ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നും വി​ത​ര​ണ​ത്തി​നു​മാ​യി അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.
അ​വ​സാ​ന വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി ആ​ൽ​ബി​ൻ പോ​ൾ, ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി ഉ​ത്ത​ര പ്ര​ദീ​പ്, ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി ബേ​സി​ൽ എ​ൽ​ദോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ പ്രൊ​ജ​ക്ട് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ അ​നീ​ഷ് എം. ​ജോ​സി​ന്‍റെ മാ​ർ​ഗ​നി​ർ​ദേശ​പ്ര​കാ​ര​മാ​ണ് രൂ​പ​ക​ൽ​പന ചെ​യ്ത​ത്.
ക്ലാ​സു​ക​ൾ ഇ​ല്ലാ​ത്ത ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സാ​ങ്കേ​തി​ക-​മാ​ന​സി​ക-​ക​ലാ​മൂ​ല്യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​ല​വി​ധ വെ​ബി​നാ​റു​ക​ളും മ​ത്സ​ര​ങ്ങ​ളും വി​ശ്വ​ജ്യോ​തി ഐ​ഇ​ഇ​ഇ ചാ​പ്റ്റ​ർ ന​ട​ത്തി​യി​രു​ന്നു. ഐ​ഇ​ഇ​ഇ. പ​വ​ർ ആ​ന്‍റ് എ​ന​ർ​ജി സൊ​സൈ​റ്റി കേ​ര​ള യം​ഗ് പ്ര​ഫ​ഷ​ണ​ൽ ന​ട​ത്തി​യ റോ​ബോ സാ​നി​റ്റൈ​സ​ർ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് വി​ദ്യാ​ർ​ഥി സം​ഘം സാ​നി​റ്റൈ​സ​ർ ഡി​സ്പെ​ൻ​സ​ർ നി​ർ​മാ​ണ​ത്തി​ൽ വൈ​ദ​ഗ്ധ്യം നേ​ടി​യ​ത്.