ജി​ല്ല​യി​ൽ 20 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Thursday, July 9, 2020 9:48 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്നു. ഇ​ന്ന​ലെ ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​ൾ​പ്പെ​ടെ 20 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ബു​ധ​നാ​ഴ്ച​യും ജി​ല്ല​യി​ൽ 20 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ 40 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ല​യി​ലെ സ്ഥി​തി കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കു​ക​യാ​ണ്. ഒ​ന്പ​തു​ദി​വ​സ​ത്തി​നു​ള്ളി​ൽ ജി​ല്ല​യി​ൽ 66 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
1. ജൂ​ണ്‍ 19-നു ​കു​വൈ​റ്റി​ൽ​നി​ന്നും ക​ണ്ണൂ​രി​ൽ എ​ത്തി​യ അ​ടി​മാ​ലി സ്വ​ദേ​ശി​നി (53). ക​ണ്ണൂ​രി​ൽ​നി​ന്നും ടാ​ക്സി​യി​ൽ അ​ടി​മാ​ലി​യി​ൽ എ​ത്തി കോ​വി​ഡ് സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
2. ജൂ​ണ്‍ 26-നു ​ദു​ബാ​യി​ൽ​നി​ന്നു കൊ​ച്ചി​യി​ൽ എ​ത്തി​യ അ​ടി​മാ​ലി സ്വ​ദേ​ശി(29). കൊ​ച്ചി​യി​ൽ​നി​ന്നും സ്വ​ന്തം കാ​റി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
3. ജൂ​ണ്‍ 21-നു ​ഷാ​ർ​ജ​യി​ൽ​നി​ന്നു കൊ​ച്ചി​യി​ലെ​ത്തി​യ ഇ​ര​ട്ട​യാ​ർ സ്വ​ദേ​ശി(35). കൊ​ച്ചി​യി​ൽ​നി​ന്നും ഇ​ര​ട്ട​യാ​റി​ന് ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
4. ജൂ​ണ്‍ 30-നു ​റാ​സ​ൽ ഖൈ​മ​യി​ൽ​നി​ന്നും കൊ​ച്ചി​യി​ൽ എ​ത്തി​യ കാ​മാ​ക്ഷി സ്വ​ദേ​ശി (41). കൊ​ച്ചി​യി​ൽ​നി​ന്നും ടാ​ക്സി​യി​ൽ കാ​മാ​ക്ഷി​യി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
5. ജൂ​ണ്‍ 26-നു ​ഷാ​ർ​ജ​യി​ൽ​നി​ന്നും കൊ​ച്ചി​യി​ൽ എ​ത്തി​യ ക​ട്ട​പ്പ​ന സ്വ​ദേ​ശി (32). കൊ​ച്ചി​യി​ൽ​നി​ന്നും ക​ട്ട​പ്പ​ന​യ്ക്ക് ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
6. ജൂ​ണ്‍ 27-നു ​കു​വൈ​റ്റി​ൽ​നി​ന്നു കൊ​ച്ചി​യി​ൽ എ​ത്തി​യ കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി (38). കൊ​ച്ചി​യി​ൽ​നി​ന്നും ടാ​ക്സി​യി​ൽ കാ​ഞ്ചി​യാ​റി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
7. ജൂ​ലൈ നാ​ലി​ന് റാ​സ​ൽ ഖൈ​മ​യി​ൽ​നി​ന്നും കോ​ഴി​ക്കോ​ട് എ​ത്തി​യ ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി (40). കോ​ഴി​ക്കോ​ടു​നി​ന്നും കാ​ക്ക​നാ​ട് വ​രെ കെ ​എ​സ്ആ​ർ​ടി​സി ബ​സി​ലും അ​വി​ടെ​നി​ന്ന് ക​ഞ്ഞി​ക്കു​ഴി​ക്ക് ടാ​ക്സി​യി​ലും വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
8. ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക(46). ക​ഞ്ഞി​ക്കു​ഴി ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ പാ​ലി​യേ​റ്റി​വ് ന​ഴ്സാ​ണ്. ജൂ​ലൈ ഏ​ഴി​നാ​ണ് സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി​യ​ത്.
9,10,11,12. ത​മി​ഴ്നാ​ട് ശ​ങ്ക​ര​ൻ​കോ​വി​ലി​ൽ​നി​ന്നും വ​ന്ന മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ. പി​താ​വ് (70), മാ​താ​വ് (60), മ​ക​ൾ (17), മ​ക​ൻ (20). ശ​ങ്ക​ര​ൻ​കോ​വി​ലി​ൽ​നി​ന്നും കു​മ​ളി​വ​ഴി മൂ​ന്നാ​റി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
13. ജൂ​ണ്‍ 25നു ​മ​ധു​ര​യി​ൽ​നി​ന്നു കു​മ​ളി​യി​ൽ എ​ത്തി​യ പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി​നി (20). മ​ധു​ര​യി​ൽ​നി​ന്നും കു​മ​ളി​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് പാ​ന്പാ​ടും​പാ​റ​യ്ക്കും വെ​വ്വേ​റെ ടാ​ക്സി​യി​ൽ എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
14. ജൂ​ണ്‍ 27-നു ​ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നും വ​ന്ന വാ​ത്തി​ക്കു​ടി സ്വ​ദേ​ശി​നി (36). ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നും കു​ടും​ബ​ത്തോ​ടൊ​പ്പം സ്വ​ന്തം വാ​ഹ​ന​ത്തി​ൽ കു​മ​ളി ചെ​ക്ക്പോ​സ്റ്റ് വ​ഴി വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
15,16. ജൂ​ലൈ മൂ​ന്നി​ന് ഹൈ​ദ​രാ​ബാ​ദു​നി​ന്നും ബ​സി​ൽ വ​ന്ന 21 ഉം 22 ​ഉം വ​യ​സു​ള്ള ഉ​പ്പു​ത​റ സ്വ​ദേ​ശി​ക​ൾ. ഹൈ​ദ​രാ​ബാ​ദ് നി​ന്നും വാ​ള​യാ​ർ ചെ​ക്പോ​സ്റ്റ് വ​ഴി ബ​സി​ൽ എ​റ​ണാ​കു​ള​ത്തെ​ത്തി. അ​വി​ടെ നി​ന്ന് ടാ​ക്സി​യി​ൽ ഉ​പ്പു​ത​റ​യി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
17,18. ജ​യ്പൂ​രി​ൽ​നി​ന്നു​മെ​ത്തി​യ 24 ഉം 30 ​ഉം വ​യ​സു​ള്ള ദ​ന്പ​തി​ക​ൾ. ജ​യ്പൂ​രി​ൽ​നി​ന്ന് വി​മാ​ന​ത്തി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ എ​ത്തി. അ​വി​ടെ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് മ​റ്റൊ​രു വി​മാ​ന​ത്തി​ലും കൊ​ച്ചി​യി​ൽ​നി​ന്ന് വാ​ഴ​ത്തോ​പ്പി​ലേ​ക്ക് ടാ​ക്സി​യി​ലും എ​ത്തി. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
19. ജൂ​ണ്‍ 23-ന് ​ദു​ബാ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ മ​ണി​യാ​റം​കു​ടി സ്വ​ദേ​ശി (39). തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കോ​ട്ട​യ​ത്തി​ന് കെ ​എ​സ്ആ​ർ​ടി​സി ബ​സി​ലും അ​വി​ടെ​നി​ന്ന് മ​ണി​യാ​റം​കു​ടി​ക്ക് ടാ​ക്സി​യി​ലും വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
20. ജൂ​ണ്‍ 23-നു ​പാ​റ്റ്ന​യി​ൽ​നി​ന്നും കൊ​ച്ചി​യി​ൽ എ​ത്തി​യ മ​ണി​യാ​റം​കു​ടി സ്വ​ദേ​ശി (14). പാ​റ്റ്ന​യി​ൽ​നി​ന്നും കു​ടും​ബ​ത്തോ​ടൊ​പ്പം ബം​ഗ​ളൂ​രു​വി​ലും അ​വി​ടെ​നി​ന്ന് വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലു​മെ​ത്തി. കൊ​ച്ചി​യി​ൽ​നി​ന്ന് ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

എ​ട്ടു​പേ​ർ​ക്ക് രോ​ഗ​മു​ക്തി

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്പോ​ൾ ഇ​ന്ന​ലെ എ​ട്ടു​പേ​ർ രോ​ഗ​മു​ക്തി നേ​ടി​യ​ത് നേ​രി​യ ആ​ശ്വാ​സ​മാ​യി.​ഇ​തു​വ​രെ 93 പേ​രു​ടെ കോ​വി​ഡ് ചി​കി​ൽ​സ​യി​ലൂ​ടെ സു​ഖ​പ്പെ​ട്ടു. ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ:
1,2. ഡ​ൽ​ഹി​യി​ൽ നി​ന്ന് മേ​യ് 22-ന് ​എ​ത്തി​യ കാ​മാ​ക്ഷി സ്വ​ദേ​ശി​ക​ളാ​യ മു​പ്പ​തു​കാ​രി​യും ഇ​വ​രു​ടെ ഭ​ർ​തൃ​മാ​താ​വും(58). കോ​വി​ഡ് ബാ​ധി​ത​യാ​യി​രു​ന്ന​പ്പോ​ൾ യു​വ​തി ഒ​രു കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി​യി​രു​ന്നു. യു​വ​തി​ക്ക് ജൂ​ണ്‍ ഒ​ന്നി​നും ഭ​ർ​തൃ​മാ​താ​വി​ന് മൂ​ന്നി​നു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ രോ​ഗം നേ​ര​ത്തേ സു​ഖ​പ്പെ​ട്ടി​രു​ന്നു.
3,4. കു​വൈ​റ്റി​ൽ നി​ന്നെ​ത്തി ജൂ​ണ്‍ 24-നു ​രോ​ഗ​ബാ​ധി​ത​രാ​യ ക​രു​ണാ​പു​രം സ്വ​ദേ​ശി​ക​ളാ​യ 35 വ​യ​സു​ള്ള യു​വാ​ക്ക​ൾ.
5. ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി ജൂ​ണ്‍ 24-നു ​രോ​ഗം സ്ഥി​രീ​ക​രി​ച്ച വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​നി(27).
6. ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി ജൂ​ണ്‍ 24-നു ​രോ​ഗം സ്ഥി​രീ​ക​രി​ച്ച വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​നി (44).
7. ഇ​റ്റ​ലി​യി​ൽ​നി​ന്നെ​ത്തി ജൂ​ണ്‍ 28-നു ​രോ​ഗം സ്ഥി​രീ​ക​രി​ച്ച നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി(21).
8. യു​എ​ഇ​യി​ൽ നി​ന്നെ​ത്തി ജൂ​ണ്‍ 28-നു ​രോ​ഗം സ്ഥി​രീ​ക​രി​ച്ച ഉ​ടു​ന്പ​ഞ്ചോ​ല സ്വ​ദേ​ശി (28).