ഓ​ട്ടോ ടാ​ക്സി​ക​ൾ ഇ​ന്നു പ​ണി​മു​ട​ക്കും
Thursday, July 9, 2020 9:46 PM IST
ക​ട്ട​പ്പ​ന: മോ​ട്ടോ​ർ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഓ​ട്ടോ - ടാ​ക്സി​ക​ൾ പ​ണി​മു​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്.
ഇ​ന്ധ​ന​വി​ല വ​ർ​ധ​ന ത​ട​യു​ക, പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി പ​രി​ധി​യി​ൽ ഉ​ൾ​പെ​ടു​ത്തു​ക, കോ​വി​ഡ്കാ​ല​ത്ത് സ​ർ​വീ​സ് ന​ട​ത്താ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ടാ​ക്സ് ഒ​ഴി​വാ​ക്കു​ക, കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ തൊ​ഴി​ൽ​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, ജി​പി​എ​സ് ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന​ത് ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്തി സാ​വ​കാ​ശം അ​നു​വ​ദി​ക്കു​ക, ഓ​ട്ടോ ടാ​ക്സി നി​ര​ക്ക് കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക, ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ പെ​ട്രോ​ൾ- ഡീ​സ​ൽ ല​ഭ്യ​മാ​ക്കു​ക, പൊ​തു​മേ​ഖ​ല​യെ സ്വ​കാ​ര്യ കു​ത്ത​ക​ക​ൾ​ക്ക് അ​ടി​യ​റ വ​യ്ക്കു​ന്ന കേ​ന്ദ്ര​ന​യം തി​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എം.​സി. ബി​ജു, തോ​മ​സ് രാ​ജ​ൻ, പി.​കെ. ഗോ​പി, ജി​ബി​ൻ മാ​ത്യു, രാ​ജ​ൻ​കു​ട്ടി മു​തു​കു​ളം, സി​ബി ജേ​ക്ക​ബ്, സി.​ജെ. ജോ​മോ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.