ആ​രോ​പ​ണ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് പ്രസിഡന്‍റ്
Thursday, July 9, 2020 9:46 PM IST
അ​ടി​മാ​ലി: ജി​ല്ല​യി​ൽ കോ​വി​ഡ് സ​ഹാ​യ​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ വാ​യ്പ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി അ​ഞ്ചു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത് പൂ​ർ​ണ​മാ​യും വി​നി​യോ​ഗി​ച്ച​ത് അ​ടി​മാ​ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ സി. ​ഐ​സ​ക്. ബാ​ങ്കി​നെ​തി​രെ ന​ട​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
കേ​ര​ള ബാ​ങ്കി​ന്‍റെ സ​ർ​ക്കു​ല​റു​ക​ൾ​ക്കും നി​ബ​ന്ധ​ന​ക​ൾ​ക്കും വി​ധേ​യ​മാ​യി​ട്ടാ​ണ് വാ​യ്പ​ക​ൾ ന​ൽ​കി​യ​തെ​ന്നും വാ​യ്പ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പ്രാ​വ​ശ്യം അം​ഗ​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് അ​റി​യി​പ്പ് കൊ​ടു​ത്ത​താ​യും അ​പേ​ക്ഷ​ക​ർ വാ​യ്പ​യ്ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ബാ​ങ്ക് സെ​ക്ര​ട്ട​റി മോ​ബി പ്രി​സ്റ്റീ​ജ് പ​റ​ഞ്ഞു.