കോ​വി​ഡ് വ്യാ​പ​നം: മാ​ട്ടു​ക്ക​ട്ട ഓ​ട്ടോ സ്റ്റാ​ൻ​ഡ് അ​ട​ച്ചു
Thursday, July 9, 2020 9:43 PM IST
ഉ​പ്പു​ത​റ: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​ക്ക് നി​ര​വ​ധി ആ​ളു​ക​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടെ​ന്ന വി​വ​ര​ത്തെ​തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ മാ​ട്ടൂ​ക്ക​ട്ട ഓ​ട്ടോ സ്റ്റാ​ൻ​ഡ് അ​ട​ച്ചു. നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ ഇ​യാ​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ സ്ത്രീ​യെ സ​ർ​ക്കാ​ർ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ക്കി.
യു​വാ​വു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി​യ മൂ​ന്നു ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രെ ബു​ധ​നാ​ഴ്ച വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഡ്രൈ​വ​ർ​ക്ക് കൂ​ടു​ത​ൽ സ​ന്പ​ർ​ക്ക​മു​ണ്ടെ​ന്ന് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഏ​ഴു​ദി​വ​സ​ത്തേ​ക്ക് ഓ​ട്ടോ​സ്റ്റാ​ൻ​ഡ് അ​ട​പ്പി​ച്ച​ത്.
സാ​മൂ​ഹി​ക അ​ക​ലം, സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന് ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ​ക്കും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് മു​ന്ന​റി​യി​പ്പും ന​ൽ​കി.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ക​ട്ട​പ്പ​ന സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് പൊ​ന്ന​ര​ത്താ​ൻ പ​ര​പ്പി​ലെ അ​ലൈ​ൻ​മെ​ന്‍റ് സ്ഥാ​പ​ന​വും അ​ട​ച്ച് ഉ​ട​മ​യെ നി​രീ​ക്ഷ​ണ​ത്തി​ൽ വി​ട്ടു. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നെ​ത്തി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഉ​പ്പു​ത​റ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
അ​തി​നി​ടെ ക്വാ​റ​ന്ൈ‍​റ​നി​ൽ​നി​ന്നും പു​റ​ത്തു​ചാ​ടി ഉ​പ്പു​ത​റ​യി​ലെ​ത്തി​യ വി​ദേ​ശ മ​ല​യാ​ളി​യാ​യ യു​വാ​വി​നെ പി​ടി​കൂ​ടി വീ​ണ്ടും വ​ണ്ടി​പ്പെ​രി​യാ​റ്റി​ലെ ക്വാ​റ​ന്ൈ‍​റ​ൻ സെ​ന്‍റ​റി​ലാ​ക്കി. ചൊ​വ്വാ​ഴ്ച കു​വൈ​ത്തി​ൽ​നി​ന്ന് എ​ത്തി​യ ഉ​പ്പു​ത​റ സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ വ​ണ്ടി​പ്പെ​രി​യാ​റി​ൽ ക്വാ​റ​ന്ൈ‍​റ​നി​ലാ​യി​രു​ന്നു. അ​വി​ടെ​നി​ന്ന് വൈ​കു​ന്നേ​രം പു​റ​ത്തു​ചാ​ടി​യ ഇ​യാ​ൾ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​പ്പു​ത​റ​യി​ലെ വീ​ട്ടി​ലെ​ത്തി. എ​ന്നാ​ൽ ഇ​യാ​ളെ വീ​ട്ടി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്കാ​തെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് പൊ​ലീ​സും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും​ചേ​ർ​ന്ന് വീ​ണ്ടും ഇ​യാ​ളെ ക്വാ​റ​ന്ൈ‍​റ​ൻ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
ഓ​ട്ടോ ഡ്രൈ​വ​റേ​യും ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ച മ​റ്റു ര​ണ്ടു യാ​ത്ര​ക്കാ​രേ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ക്വാ​റ​ന്ൈ‍​റ​ൻ ലം​ഘ​ന​ത്തി​ന് പ്ര​വാ​സി​ക്കെ​തി​രെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.