വാ​യ്പാ പ​ദ്ധ​തി​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, July 9, 2020 9:43 PM IST
ഇ​ടു​ക്കി: കേ​ര​ള ഖാ​ദി​ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡ് ന​ട​പ്പി​ലാ​ക്കു​ന്ന എ​ന്‍റെ ഗ്രാ​മം പ്ര​ത്യേ​ക തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി പ്ര​കാ​രം പ​ര​മാ​വ​ധി അ​ഞ്ച് ല​ക്ഷം വ​രെ മു​ത​ൽ​മു​ട​ക്കു​ള്ള വി​വി​ധ വ്യ​വ​സാ​യ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബാ​ങ്ക് മു​ഖേ​ന​യു​ള്ള വാ​യ്പ​യ്ക്ക് എ​സ്‌​സി, എ​സ്ടി, പ്ര​വാ​സി​ക​ൾ എ​ന്നി​വ​ർ​ക്ക് 40 ശ​ത​മാ​ന​വും വ​നി​ത​ക​ൾ, പി​ന്നോ​ക്ക​ വി​ഭാ​ഗ​ക്കാ​ർ എ​ന്നി​വ​ർ​ക്ക് 30 ശ​ത​മാ​ന​വും ജ​ന​റ​ൽ വി​ഭാ​ഗ​ത്തിന് 25 ശ​ത​മാ​ന​വും മാ​ർ​ജി​ൻ മ​ണി ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് തൊ​ടു​പു​ഴ​യി​ലു​ള്ള ജി​ല്ലാ ഖാ​ദി​ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ 04862 222344.