മ​ന്ത്രി എം.​എം. മ​ണി സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​നം ന​ട​ത്തി​യെ​ന്ന്
Thursday, July 9, 2020 9:43 PM IST
നെ​ടു​ങ്ക​ണ്ടം: നി​യ​മ​വി​രു​ദ്ധ​മാ​യി സ​ർ​ക്കാ​ർ സ്ഥ​ല​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പാ​റ​മ​ട ഉ​ദ്ഘാ​ട​നം​ചെ​യ്ത മ​ന്ത്രി എം.​എം. മ​ണി സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​നം ന​ട​ത്തി​യ​താ​യി ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സേ​നാ​പ​തി വേ​ണു, എം.​എ​ൻ. ഗോ​പി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. പാ​റ​മ​ട ആ​രം​ഭി​ക്കു​ന്ന​തി​ന് പ​ത്തി​നം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ആ​വ​ശ്യ​മാ​ണ്. ഇ​തൊ​ന്നും ഈ ​പാ​റ​മ​ട​യ്ക്കി​ല്ല. ഒ​രു സ​ർ​ക്കാ​ർ അ​ഥോ​റി​ട്ടി​യു​ടെ​യും അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് പാ​റ​മ​ട​യു​ടെ ഉ​ദ്ഘാ​ട​ന മാ​മാ​ങ്കം ന​ട​ത്തി​യ​ത്. ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മ​റ്റു ക്വാ​റി​ക​ൾ​ക്കൊ​ന്നും അ​നു​മ​തി​യി​ല്ലാ​തെ ത​ണ്ണി​ക്കോ​ട് ഗ്രൂ​പ്പി​നു​മാ​ത്രം അ​നു​മ​തി ല​ഭി​ച്ച​ത് പ​ര​സ്യ​മാ​യ അ​ഴി​മ​തി​യാ​ണ്.
ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​രു​കോ​ടി രൂ​പ ത​ണ്ണി​ക്കോ​ട് ഗ്രൂ​പ്പ് ന​ൽ​കി. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം​ചെ​യ്ത മ​ന്ത്രി തു​ക കൈ​പ്പ​റ്റു​ന്ന​താ​യും അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​പ​ണം എ​വി​ടെ​യെ​ന്ന് മ​ന്ത്രി മ​റു​പ​ടി ന​ൽ​ക​ണം. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​ങ്ങി​യ പ​ണം കൈ​ക്കൂ​ലി​യാ​ണെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. അ​ന​ധി​കൃ​ത​മാ​യി പാ​റ​മ​ട തു​ട​ങ്ങാ​ൻ കൈ​ക്കൂ​ലി വാ​ങ്ങി​യ​വ​രെ​യും കൈ​ക്കൂ​ലി കൊ​ടു​ത്ത​വ​രെ​യും അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം പ്രോ​സി​ക്യൂ​ട്ട് ചെ​യ്യ​ണം.
ഉ​ക്രെ​യി​നി​ൽ​നി​ന്നും ന​ർ​ത്ത​കി​ക​ളെ കൊ​ണ്ടു​വ​ന്ന് ബെ​ല്ലി ഡാ​ൻ​സും മ​ദ്യ​സ​ൽ​ക്കാ​ര​വും ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ പെ​റ്റി​ക്കേ​സെ​ടു​ത്ത് വി​ടു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണ്. ച​തു​രം​ഗ​പ്പാ​റ​യി​ലെ അ​ന​ധി​കൃ​ത ക്വാ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ അ​ഴി​മ​തി​ക​ളും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.