മ​ല​യോ​ര​ത്തിന് ഇ​നി​യും മോ​ച​ന​മാ​യില്ല
Thursday, July 9, 2020 9:43 PM IST
ചെ​റു​തോ​ണി: 2018 ഓ​ഗ​സ്റ്റ് 15-ന്‍റെ ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ളി​ൽ​നി​ന്നും ഇ​നി​യും മ​ല​യോ​ര ജ​ന​ത മോ​ച​നം നേ​ടി​യി​ട്ടി​ല്ല. ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ന്ന ഭീ​തി​പ്പെ​ടു​ത്തു​ന്ന ഓ​ർ​മ​ക​ൾ​ക്ക് ആ​ക്കം വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ശേ​ഷി​പ്പു​ക​ൾ.

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നു​പോ​യ റോ​ഡു​ക​ൾ​ക്ക് ഒ​രു പ​രി​ധി​വ​രെ മോ​ച​ന​മാ​യി​ട്ടു​ണ്ടെ​ന്ന​തി​ൽ അ​ല്പം ആ​ശ്വാ​സം ല​ഭി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച വീ​ടു​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും പു​ന​ർ​നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഇ​നി​യും വീ​ടി​നാ​യു​ള്ള കാ​ത്തി​രി​പ്പ് തു​ട​രു​ക​യാ​ണ്.

വീ​ട് ഭാ​ഗീ​ക​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​വ​ർ​ക്ക് ല​ഭി​ച്ച ന​ഷ്ട​പ​രി​ഹാ​രം കു​റ​ഞ്ഞു​പോ​യെ​ന്ന ആ​ക്ഷേ​പ​വും വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. പ​ല​ർ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച വീ​ട് ന​വീ​ക​രി​ച്ച് അ​തി​ൽ താ​മ​സി​ക്കു​ക എ​ന്ന​ത് ചി​ന്തി​ക്കാ​ൻ​കൂ​ടി സാ​ധി​ക്കാ​ത്ത​താ​ണ്. ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലു​ള്ള വീ​ട്ടി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ കേ​ടു​പാ​ടു​ക​ൾ കൃ​ത്യ​മാ​യി വി​ല​യി​രു​ത്താ​തെ മാ​ർ​ക്ക് കു​റ​ച്ചു​ന​ൽ​കി​യ​തി​നാ​ൽ വീ​ട് അ​നു​വ​ദി​ച്ചു കി​ട്ടി​യി​ല്ലെ​ന്ന പ​രാ​തി​യും നി​ല​നി​ൽ​ക്കു​ക​യാ​ണ്.

ല​ക്ഷ​ങ്ങ​ൾ മു​ത​ൽ​മു​ട​ക്കി നി​ർ​മി​ച്ച വീ​ടു​ക​ൾ സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭൂ​മി​യി​ലേ​ക്ക് താ​ഴ്ന്നു​പോ​യ​ത് ഉ​പേ​ക്ഷി​ച്ചു​പോ​യ​വ​ർ​വ​രെ​യു​ണ്ട്.

ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​ഭൂ​മി ഒ​ലി​ച്ചു​പോ​യ​തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ലെ​ന്ന​താ​ണ് ക​ർ​ഷ​ക​രെ ഏ​റെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ള​യം കൊ​ണ്ടു​പോ​യ കൃ​ഷി​ഭൂ​മി​ക​ൾ ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും പാ​റ​ക്കെ​ട്ടു​ക​ൾ മാ​ത്ര​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. കാ​ർ​ഷി​ക സ​മൃ​ദ്ധ​മാ​യ ഭൂ​മി പു​ല്ലു​പോ​ലും മു​ള​യ്ക്കാ​ത്ത അ​വ​സ്ഥ​യി​ൽ ശേ​ഷി​ക്കു​ന്ന കാ​ഴ്ച​യാ​ണ് പ്ര​ള​യ​ത്തി​ന്‍റെ ഏ​റ്റ​വും​വ​ലി​യ ശേ​ഷി​പ്പു​ക​ളാ​യി നി​ല​നി​ൽ​ക്കു​ന്ന​ത്.

നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ വ​രു​മാ​ന​മാ​ർ​ഗ​മാ​യി​രു​ന്ന വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ച​ത്തു​പോ​യി​രു​ന്നു. നാ​മ​മാ​ത്ര​മാ​യ തു​ക ന​ഷ്ട​പ​രി​ഹാ​ര​മാ​യി ചി​ല​ർ​ക്കെ​ല്ലാം ല​ഭി​ച്ചെ​ങ്കി​ലും പ​ല​ർ​ക്കും നി​ത്യ​ജീ​വി​ത​ത്തി​ന് വ​ക​യി​ല്ലാ​താ​യി​രി​ക്ക​യാ​ണ്. വ്യാ​പാ​ര -വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ, വ​ർ​ക്കു​ഷോ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ മ​ണ്ണി​ടി​ച്ചി​ലി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ത​ക​ർ​ന്ന​വ​ർ​ക്ക് യാ​തൊ​രു സ​ഹാ​യ​വും ല​ഭി​ച്ചി​ട്ടി​ല്ല.
ക​ന​ത്ത മ​ഴ​യി​ൽ പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ൽ പെ​രി​യാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ത്തെ കൃ​ഷി ഭൂ​മി​യി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. പെ​രി​യാ​റി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ലും എ​ക്ക​ലും നീ​ക്കം​ചെ​യ്യാ​ത്ത​തും പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് കൃ​ഷി​ഭൂ​മി​യി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്.

പ്ര​ള​യ​ത്തി​നു പി​ന്നാ​ലെ ഉ​ണ്ടാ​യി​രി​ക്കു​ന്ന കോ​വി​ഡ്-19 മ​ല​യോ​ര​മേ​ഖ​ല​യ്ക്കും ക​ർ​ഷ​ക​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കു​മെ​ല്ലാം വ​ലി​യ ദു​രി​ത​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.