ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ൽ ഇ​ടു​ക്കി
Wednesday, July 8, 2020 9:55 PM IST
തൊ​ടു​പു​ഴ:​ജി​ല്ല​യി​ൽ 20 പേ​ർ​ക്കു​കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ലാ​യി.​ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും പേ​ർ​ക്ക് ഒ​രു ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.​ഈ മാ​സം ഇ​തു​വ​രെ 46പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 10 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു വ​ന്ന​വ​രും എ​ട്ടു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നു എ​ത്തി​യ​വ​രു​മാ​ണ്. ഇ​തി​നു​പു​റ​മെ ജൂ​ണ്‍ 29നു ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ര​ണ്ടു​പേ​രു​ടെ സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാ​ക്ടി​ലു​ള്ള ക​രു​ണാ​പു​രം സ്വ​ദേ​ശി​നി​യാ​യ 46 കാ​രി​ക്കും ക​ട്ട​പ്പ​ന 108 ആം​ബു​ല​ൻ​സി​ലെ ഇ​ആ​ർ​ടി സ്റ്റാ​ഫ് ന​ഴ്സു​മാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റു​ള്ള​വ​ർ.​ക​രു​ണാ​പു​രം സ്വ​ദേ​ശി​നി ഭ​ർ​ത്താ​വി​നൊ​പ്പം സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.​എ​ന്നാ​ൽ ആം​ബു​ല​ൻ​സി​ലെ ന​ഴ്സി​ന്‍റെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കാ​ത്ത​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.​അ​തി​നാ​ൽ ത​ന്നെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്പ​ർ​ക്ക​പ​ട്ടി​ക ത​യാ​റാ​ക്ക​ലും ബു​ദ്ധി​മു​ട്ടാ​ണ്.​ഇ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ എ​ട്ടു​പേ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.​സം​സ്ഥാ​ന​ത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന​തും ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ക​യാ​ണ്. രോ​ഗം വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ഡി​എം​ഒ ഡോ.​എ​ൻ.​പ്രി​യ അ​റി​യി​ച്ചി​ട്ടു​ണ്ട്.​സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​രി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​ഇ​തു സ്ഥി​തി കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​ന്നു.​സ​ർ​ക്കാ​രി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കാ​തെ കൂ​ട്ടം​കൂ​ടു​ന്ന​തും യാ​ത്ര​ചെ​യ്യു​ന്ന​തു​മെ​ല്ലാം വ​ലി​യ വി​പ​ത്ത് ക്ഷ​ണി​ച്ചു​വ​രു​ത്തു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
ഭ​ക്ഷ​ണ​ശാ​ല​ക​ൾ
രാ​ത്രി ഒ​ന്പ​തു​വ​രെ
തൊ​ടു​പു​ഴ:​ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്നു​മു​ത​ൽ ത​ട്ടു​ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണ​ശാ​ല​ക​ൾ രാ​ത്രി ഒ​ന്പ​തു​വ​രെ മാ​ത്ര​മേ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.​വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ​യാ​യി ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.​എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ടി​എം കൗ​ണ്ട​റു​ക​ളി​ലും സാ​നി​റ്റൈ​സ​ർ,സോ​പ്പ്,വെ​ള്ളം എ​ന്നി​വ സ​ജ്ജ​മാ​ക്കി​യി​രി​ക്ക​ണം.​ഇ​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

ക​രു​ണാ​പു​രം
പ​ഞ്ചാ​യ​ത്തി​ലെ
14-ാം വാ​ർ​ഡ് ഹോ​ട്ട് സ്പോ​ട്ടാ​യി

തൊ​ടു​പു​ഴ:​ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ർ​ഡാ​യ പോ​ത്തി​ൻ​ക​ണ്ടം ഹോ​ട്ട്സ്പോ​ട്ടാ​ക്കി ക​ള​ക്ട​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.​ഇ​ന്ന​ലെ ഇ​വി​ടെ വീ​ട്ട​മ്മ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഭ​ർ​ത്താ​വി​ൽ നി​ന്നാ​ണ് ഇ​വ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം.​ഇ​ദ്ദേ​ഹം മു​ന്പ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​യാ​ൾ​ക്ക് പ​തി​വാ​യി ഭ​ക്ഷ​ണം എ​ത്തി​ച്ച് ന​ൽ​കി​യി​രു​ന്നു.

ജി​ല്ല​യി​ൽ കോ​വി​ഡ് ഇ​തു​വ​രെ

ചി​കി​ൽ​സ​യി​ലു​ള്ള​വ​ർ-76
രോ​ഗ​മു​ക്ത​രാ​യ​വ​ർ-78
ഇ​ന്ന​ലെ ഹോം ​ക്വാ​റ​ന്ൈ‍​റ​ൻ
നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​ർ-687
നി​ല​വി​ൽ ഹോം​ക്വാ​റ​ന്ൈ‍​റ​നി​ലു​ള്ള​ത്-4822
ഇ​തു​വ​രെ സാ​ന്പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​ർ-12,123
ല​ഭി​ക്കാ​നു​ള്ള പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ-501