കോ​വി​ഡ് -19 : ജാ​ഗ്ര​ത കു​റ​ഞ്ഞ​തോ​ടെ ടൗ​ണു​ക​ളി​ൽ ജ​ന​ത്തി​ര​ക്കേ​റി
Wednesday, July 8, 2020 9:52 PM IST
തൊ​ടു​പു​ഴ: ജാ​ഗ്ര​ത കു​റ​യു​ന്പോ​ൾ ആ​ശ​ങ്ക​യു​ടെ തോ​ത് ഉ​യ​രു​ന്നു. ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​വ് ജാ​ഗ്ര​ത കൂ​ടു​ത​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് മു​ന്ന​റി​യി​പ്പി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ പ​റ​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​നി​യും സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​കു​ന്ന സ്ഥി​തി​യാ​ണ്. തൊ​ടു​പു​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര മേ​ഖ​ല​ക​ളി​ൽ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്നു.
സ​മൂ​ഹ​വ്യാ​പ​ന ഭീ​തി​യി​ലാ​ണ് ജി​ല്ല​യെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​കാ​ട്ടു​ന്നു. ഈ ​അ​വ​സ്ഥ​യി​ൽ സാ​ഹ​ച​ര്യ​ത്തി​ന്‍റെ ഗൗ​ര​വം ജ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നി​ല്ലെ​ങ്കി​ൽ അ​ട​ച്ചു​പൂ​ട്ട​ൽ ആ​വ​ശ്യ​മാ​യി വ​രും. പൊ​തു ഇ​ട​ങ്ങ​ളി​ലൊ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ആ​ദ്യ ഘ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ഗൗ​ര​വ​വും പ്ര​തി​രോ​ധ​വും ഇ​പ്പോ​ൾ കു​റ​ഞ്ഞു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഓ​ഫീ​സു​ക​ളി​ലും മ​റ്റും ഹാ​ൻ​ഡ് വാ​ഷും സാ​നി​റ്റൈ​സ​റും നി​ർ​ബ​ന്ധ​മാ​ക്കി​യെ​ങ്കി​ലും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ മു​ന്നി​ല​ട​ക്കം ഉ​ണ്ടാ​യി​രു​ന്ന ഹാ​ൻ​ഡ് വാ​ഷ് കോ​ർ​ണ​റു​ക​ളും സാ​നി​റ്റൈ​സ​ർ സൗ​ക​ര്യ​വും ഇ​ല്ലാ​താ​കു​ക​യോ പേ​രി​ന് മാ​ത്ര​മാ​കു​ക​യോ ചെ​യ്തു. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​രു​ന്ന​വ​ർ​ക്കും കൈ ​ക​ഴു​കാ​ൻ സൗ​ക​ര്യ​മി​ല്ല.
പൊ​തു ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു​ള്ള യാ​ത്ര പ​ല​രും ഉ​പേ​ക്ഷി​ച്ച​തോ​ടെ ഓ​രോ ദി​വ​സ​വും ടൗ​ണു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ക​യാ​ണ്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ജ​ന​ങ്ങ​ൾ ന​ഗ​ര​ത്തി​ൽ കൂ​ട്ട​ത്തോ​ടെ എ​ത്തി​തു​ട​ങ്ങി​യ​തോ​ടെ പ​ല ഓ​ഫീ​സു​ക​ളി​ലും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ​യു​ള്ള ജ​ന​ത്തി​ര​ക്കേ​റി. ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ഗ​താ​ഗ​ത​കു​രു​ക്കും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ബാ​ങ്കു​ക​ളി​ലും വ​ലി​യ തോ​തി​ൽ ഇ​ട​പാ​ടു​കാ​രെ​ത്തു​ന്നു​ണ്ട്. ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​മു​ള്ള സ്മാ​ർ​ട്ട് ഫോ​ണ്‍ ഉ​ള്ള​വ​ർ​ക്ക് എ​വി​ടെ​യി​രു​ന്നും ന​ട​ത്താ​ൻ ക​ഴി​യു​ന്ന ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​മെ​ന്നി​രി​ക്കെ​യാ​ണ് പ​ല​രും രാ​വി​ലെ മു​ത​ൽ വൈ​കി​ട്ട് വ​രെ എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും അ​വ​ഗ​ണി​ച്ചെ​ത്തു​ന്ന​ത്.
പ​രി​ശോ​ധ​ന മ​യ​പ്പെ​ട്ട​തോ​ടെ ബ​സു​ക​ളി​ലും ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കാ​നു​മാ​കു​ന്നി​ല്ല. കെഎസ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മു​ണ്ടെ​ങ്കി​ലും സ്വ​കാ​ര്യ ബ​സു​ക​ളി​ലെ സ്ഥി​തി മ​റി​ച്ചാ​ണ്. സ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ ബ​സി​ൽ ക​യ​റാ​ൻ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. കൂ​ടാ​തെ സാ​നി​റ്റൈ​സ​ർ സൗ​ക​ര്യ​വും പ​ല ബ​സു​ക​ളി​ലും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.