ക​ല്ലൂ​ർ​ക്കാ​ട് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കും
Wednesday, July 8, 2020 9:52 PM IST
തൊ​ടു​പു​ഴ:​ക​ല്ലൂ​ർ​ക്കാ​ട് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം തീ​രു​മാ​നി​ച്ചു.​പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ൽ 15 പേ​രാ​ണു​ള്ള​ത്.​ഇ​തി​ൽ മൂ​ന്നു പേ​ർ തൊ​ടു​പു​ഴ ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​രാ​ണ്.​ഇ​വ​ർ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി. സ​മൂ​ഹ​വ്യാ​പ​ന​ത്തി​ന് നി​ല​വി​ൽ സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.​പ​ഞ്ചാ​യ​ത്തി​ൽ ആ​ളു​ക​ൾ മാ​സ്ക് ധ​രി​ക്കു​ന്നു​ണ്ടെ​ന്നു ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു പോ​ലീ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ക്ഷീ​ര​ക​ർ​ഷ​ക​ർ ഏ​റെ​യു​ള്ള ആ​റാം വാ​ർ​ഡ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി​യ​തോ​ടെ പാ​ൽ വി​ത​ര​ണ​ത്തി​ൽ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ഒ​രു​മി​ച്ച് പാ​ൽ ശേ​ഖ​രി​ച്ച് മി​ൽ​മ​യ്ക്ക് കൈ​മാ​റു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് വാ​ർ​ഡ് മെം​ബ​ർ ടോ​ണി വി​ൻ​സെ​ന്‍റി​നെ​യും യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.​ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു പാ​ഴ്സ​ൽ ന​ൽ​കു​ന്ന​തി​നാ​ണ് അ​നു​മ​തി​യു​ള്ള​ത്.​
കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തു​ന്ന പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും.​സ്വ​കാ​ര്യ സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും കോ​ണ്‍​ടാ​ക്റ്റ് ഡ​യ​റി നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.​എ​ടി​എ​മ്മു​ക​ളെല്ലാം ദി​വ​സ​വും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ന് ബാ​ങ്കു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കും.​യോ​ഗ​ത്തി​ൽ എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ന സ​ണ്ണി,ആ​ർ​ഡി​ഒ കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.