അ​നു​സ്മ​ര​ണം ന​ട​ത്തി
Wednesday, July 8, 2020 9:52 PM IST
തൊ​ടു​പു​ഴ: കാ​ഞ്ഞി​രമ​റ്റം ഗ്രാ​മീ​ണ​വാ​യ​ന​ശാ​ല​യി​ൽ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി. താ​ലൂ​ക്ക് എ​ക്സി​ക്യൂ​ട്ടി​വം​ഗം എ​സ്.​ജി.​ഗോ​പി​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി പി.​ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ഉ​ടു​ന്പ​ന്നൂ​ർ: യു​വ​ജ​ന​സ​മാ​ജം ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി വി.​കെ. രാ​ജീ​വ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് കെ.​ജി. സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​സി. രാ​ജ​ൻ, ടി.​എം. സു​ബൈ​ർ, എ.​എം. ഹാ​ലി​ദ്, പി.​ഐ. അ​ജ്സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ടെ​ലി​വി​ഷ​ൻ വി​ത​ര​ണം
ചെ​യ്തു

തൊ​ടു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ​ക​മ്മി​റ്റി ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ​യി​ൽ ന​ട​ത്തി. തൊ​ടു​പു​ഴ സെ​ന്‍റ്’ സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ. മാ​ണി, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ടി.​എ​ൽ. ജോ​സ​ഫി​ന് ടെ​ലി​വി​ഷ​ൻ സെ​റ്റ് കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ.​ജി​യോ ത​ടി​ക്കാ​ട്ട്, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഷീ​ബ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കോ​ലാ​നി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ.​എ​ൻ. ച​ന്ദ്ര​ബാ​ബു, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഇ​ൻ ചാ​ർ​ജ് കെ.​എ​സ്. സ​ജു​വി​ന് ടെ​ലി​വി​ഷ​ൻ കൈ​മാ​റി.