മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണമെന്ന്
Wednesday, July 8, 2020 9:52 PM IST
തൊ​ടു​പു​ഴ: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സ് ഉ​ൾ​പ്പെ​ടെ അ​ടു​ത്തി​ടെ ന​ട​ന്ന എ​ല്ലാ അ​ഴി​മ​തി​ക​ളു​ടെ​യും പ്ര​ഭ​വ കേ​ന്ദ്ര​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി വ​യ്ക്ക​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് - എം ​ജോ​സ​ഫ് വി​ഭാ​ഗം നി​യോ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ്പ്രിം​ഗ്ള​ർ, ബെ​വ് കോ ​ആ​പ്പ് , ഇ - ​മൊ​ബി​ലി​റ്റി പ​ദ്ധ​തി​യി​ൽ വ​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ പ​ങ്ക് വെ​ളി​വാ​യ​താ​ണ്. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​ക്കു​ള്ള ബ​ന്ധം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണ​ത്തെ നേ​രി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബൈ​ജു വ​റ​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ല​മ​ന്‍റ് ഇ​മ്മാ​നു​വ​ൽ, ഷി​ബു പെ​രേ​പ്പാ​ട​ൻ, ബി​നോ​യി മു​ണ്ട​യ്ക്കാ​മ​റ്റം, ജെ​യി​സ് ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.