ആധുനിക നിരീക്ഷണ കാമറകളുടെ കുറവ്; കാമറ കണ്ണിൽപ്പെടാതെ കുറ്റവാളികൾ
Wednesday, July 8, 2020 9:52 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ നി​രീ​ക്ഷ​ണ കാ​മ​റ സം​വി​ധാ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. അ​ടു​ത്ത നാ​ളി​ൽ ന​ഗ​ര മേ​ഖ​ല​ക​ളി​ൽ മോ​ഷ​ണ​വും സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യ​വും വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​ത്തി​ലെ കാ​മ​റ നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്. നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​ല​യി​ട​ത്തും പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രി​ക്കു​ന്ന​തും മോ​ഷ്ടാ​ക്ക​ൾ​ക്കും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്കും തു​ണ​യാ​കു​ന്നു​ണ്ട്.
നേ​ര​ത്തെ സ്ഥാ​പി​ച്ചി​രു​ന്ന​തി​ൽ പ​കു​തി​യോ​ളം കാ​മ​റ​ക​ളാ​ണ് നി​ല​വി​ൽ ന​ഗ​ര​ത്തി​ലു​ള്ള​ത്. നേ​ര​ത്തെ ന​ഗ​ര പ​രി​ധി​യി​ലാ​കെ 80 ഓ​ളം നി​രീ​ക്ഷ​ണ കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ വെ​ങ്ങ​ല്ലൂ​ർ മു​ത​ൽ മു​ത​ല​ക്കോ​ടം വ​രെ​യു​ള്ള ന​ഗ​ര മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി​ട്ടു​ള്ള​ത് 44 സി​സി​ടി​വി കാ​മ​റ​ക​ളാ​ണ്. ഇ​തി​ൽ മി​ക​വു​ള്ള ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യു​ള്ള എ​എ​ൻ​പി​ആ​ർ കാ​മ​റ​ക​ൾ അ​ഞ്ചെ​ണ്ണം മാ​ത്ര​മാ​ണു​ള്ള​ത്. വെ​ങ്ങ​ല്ലൂ​ർ, മ​ങ്ങാ​ട്ടു​ക​വ​ല, ഗാ​ന്ധി സ്ക്വ​യ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​ന്നും മോ​ർ ജം​ഗ്ഷ​നി​ൽ ര​ണ്ടു​ം കാ​മ​റ​ക​ളാണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ളു​ക​ളു​ടെ തെ​ളി​മ​യാ​ർ​ന്ന ദൃ​ശ്യ​ങ്ങ​ൾ​ക്കു പു​റ​മെ വാ​ഹ​ന​ങ്ങ​ളു​ടെ ഓ​ട്ടോ​മാ​റ്റി​ക് ന​ന്പ​ർ പ്ലെ​യി​റ്റു​ക​ളു​ടെ വ്യ​ക്ത​മാ​യ ചി​ത്ര​ങ്ങ​ളും ല​ഭി​ക്കും. ബാ​ക്കി കാ​മ​റ​ക​ൾ സാ​ധാ​ര​ണ​യാ​യു​ള്ള ഐ​പി കാ​മ​റ​ക​ളാ​ണ്. വെ​ളി​ച്ച​ത്തി​ന്‍റെ കു​റ​വു മൂ​ലം ഇ​തി​ൽ പ​ല​പ്പോ​ഴും വ്യ​ക്ത​മാ​യ ചി​ത്ര​ങ്ങ​ൾ ല​ഭി​ക്കാ​റി​ല്ല. നി​ല​വി​ലു​ള്ള 44 കാ​മ​റ​ക​ളി​ൽ മൂ​ന്നെ​ണ്ണം അ​ടു​ത്ത നാ​ളി​ൽ ത​ക​രാ​റി​ലാ​യെ​ങ്കി​ലും ലോ​ക്ക് ഡൗ​ണ്‍ മൂ​ലം സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ എ​ത്തി​ച്ച് ഇ​വ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നാ​യി​ട്ടി​ല്ല. സു​ര​ക്ഷാ​സം​വി​ധാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും കു​റ്റ​കൃ​ത്യ​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും കു​റ​യ്ക്കു​ന്ന​തി​നു​മാ​യി 2013-ലാ​ണ് ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​വ സ്ഥാ​പി​ച്ച​ത്. ന​ഗ​ര​സ​ഭ​യു​മാ​യി പ​ത്തു വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ് ക​ന്പ​നി ഇ​വ സ്ഥാ​പി​ച്ച​ത്. ഈ ​കാ​ല​യ​ള​വി​ൽ കാ​മ​റ​ക​ൾ​ക്ക് വ​രു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഇ​വ​ർ പ​രി​ഹ​രി​ക്കു​മെ​ന്നും ഇ​തി​നാ​യി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പ​ര​സ്യം ചെ​യ്ത് പ​ണം ഈ​ടാ​ക്കാ​മെ​ന്നു​മാ​യി​രു​ന്നു ക​ന്പ​നി ന​ഗ​ര​സ​ഭ​യു​മാ​യി ഏ​ർ​പ്പെ​ട്ടി​രു​ന്ന ക​രാ​ർ. ഇ​ത്ത​ര​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കാ​മ​റ​ക​ളി​ൽ ന​ല്ലൊ​രു പ​ങ്കും ത​ക​രാ​റി​ലാ​യി. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്ന ക​ന്പ​നി പി​ൻ​മാ​റു​ക​യും ചെ​യ്തു. ഇ​തി​നു പു​റ​മെ പൊ​തു സ്ഥ​ല​ങ്ങ​ളി​ലെ മാ​ലി​ന്യ നി​ക്ഷേ​പം പി​ടി​കൂ​ടു​ന്ന​തി​നു ന​ഗ​ര​സ​ഭ ഏ​ഴു സ്ഥ​ല​ങ്ങ​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ആ​ളു​ക​ളു​ടെ ദൃ​ശ്യം ല​ഭി​ക്കു​ന്ന ര​ണ്ടു കാ​മ​റ​ക​ളും വാ​ഹ​ന ന​ന്പ​ർ ല​ഭി​ക്കു​ന്ന ഒ​രു കാ​മ​റ​യും സോ​ളാ​ർ​പാ​ന​ൽ ഉ​ൾ​പ്പെ​ടെ​യാ​ണ് ഒ​രു പോ​സ്റ്റി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ​ക്ഷെ ഇ​വ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് ന​ഗ​ര​ത്തി​ൽ നി​ന്നു മാ​റി​യു​ള്ള ഇ​ട​ങ്ങ​ളി​ലാ​ണ്. പി​ന്നീ​ടാ​ണ് ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​വ​രു​ടെ പ​ര​സ്യം കാ​മ​റ പോ​സ്റ്റു​ക​ളി​ൽ സ്ഥാ​പി​ക്കാ​മെ​ന്ന ക​രാ​റി​ൽ പു​തി​യ സി​സി​ടി​വി കാ​മ​റ​ക​ൾ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചു ത​ട​ങ്ങി​യ​ത്. നി​ല​വി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ത​ന്നെ​യാ​ണ് പു​തി​യ കാ​മ​റ​ക​ളും സ്ഥാ​പി​ക്കു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​രു​ന്നു​ത​ന്നെ ന​ഗ​ര​ത്തി​ലെ എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള ച​ല​ന​ങ്ങ​ളും അ​റി​യാ​നു​ള്ള നി​രീ​ക്ഷ​ണ സം​വി​ധാ​ന​മാ​ണ് കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യം വ​ച്ച​ത്. കാ​മ​റ​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഡി​വൈ​എ​സ്പി ഓ​ഫീ​സി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മി​ലെ​ത്തും. ഇ​വി​ടെ സ​ദാ​സ​മ​യ​വും നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​മു​ണ്ട്. ന​ഗ​ര​ത്തി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി കാ​മ​റ സം​വി​ധാ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. ഇ​തി​നാ​യി ആ​ധു​നി​ക രീ​തി​യി​ലു​ള്ള കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​തി​നി​ടെ കാ​മ​റ​ക​ളി​ൽ നി​ന്നും ചി​ത്ര​ങ്ങ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ക്കു​ന്ന കേ​ബി​ളു​ക​ൾ അ​ടി​ക്ക​ടി ത​ക​രാ​റി​ലാ​കു​ന്ന​തും വൈ​ദ്യു​തി ത​ട​സ​വും കാ​മ​റാ നി​രീ​ക്ഷ​ണ​ത്തി​ന് ത​ട​സ​മാ​കാ​റു​ണ്ട്.