പോ​ലീ​സ് സേ​ന​യെ ആ​ദ​രി​ച്ചു
Wednesday, July 8, 2020 9:51 PM IST
നെ​ടു​ങ്ക​ണ്ടം: മ​ഹാ​വ്യാ​ധി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന പോ​ലീ​സ് സേ​ന​യെ നെ​ടു​ങ്ക​ണ്ടം റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. സേ​ന​യു​ടെ ഇ​ത്ത​രം സേ​വ​ന​ങ്ങ​ൾ നി​യ​മ​പാ​ല​ക​രും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ന്ത​രം കു​റ​യ്ക്കു​മെ​ന്നും അ​തു​വ​ഴി സ​മൂ​ഹ​ത്തി​ലെ കു​റ്റ​വാ​സ​ന​ക​ൾ കു​റ​യു​മെ​ന്നും റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
രാ​പ​ക​ലി​ല്ലാ​തെ ന​ട​ത്തു​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ആ​ദ​ര​വി​ന്‍റെ ഭാ​ഗ​മാ​യി ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് സ്റ്റേ​ഷ​ന് റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​ർ​ണി​ച്ച​റു​ക​ൾ കൈ​മാ​റി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ചാ​ക്കോ മാ​ത്യൂ മാ​പ്പി​ള​ശേ​രി​ൽ, സെ​ക്ര​ട്ട​റി മ​ഹേ​ഷ്, ജോ​ണ്‍​സ​ണ്‍ കൊ​ച്ചു​പ​റ​ന്പ​ൻ, പി.​ജെ. സി​റി​യ​ക്, ജോ​ജി പാ​ലാ​ക്കു​ന്നേ​ൽ, ജ​യ​ൻ മേ​ലേ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​ഐ ഷൈ​ൻ​കു​മാ​ർ, എ​സ്ഐ കെ.​ജെ. ജോ​ബി​ൻ എ​ന്നി​വ​ർ ഫ​ർ​ണി​ച്ച​റു​ക​ൾ ഏ​റ്റു​വാ​ങ്ങി.