17 കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ
Wednesday, July 8, 2020 9:51 PM IST
മ​റ​യൂ​ർ: പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യി, മു​ഖ്യ​പ്ര​തി ഒ​ളി​വി​ൽ. കാ​ന്ത​ല്ലൂ​ർ 22 ഏ​ക്ക​ർ സ്വ​ദേ​ശി അ​നീ​ഷ്(27)​നെ​യാ​ണ് മ​റ​യൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ച​ട്ട​മൂ​ന്നാ​ർ സ്വ​ദേ​ശി വി​ഘ്നേ​ശി (22)നെ ​പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് പീ​ഡ​നം ന​ട​ന്ന​ത്. മ​റ​യൂ​ർ കോ​ട്ട​ക്കു​ളം ഭാ​ഗ​ത്ത് അ​നീ​ഷ് പെ​ണ്‍​കു​ട്ടി​യെ വ​ശീ​ക​രി​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി ച​ട്ട മൂ​ന്നാ​റി​ൽ എ​ത്തി​ച്ചു. ഇ​വി​ടെ​വ​ച്ച് വി​ഘ്നേ​ശ് പീ​ഡി​പ്പി​ച്ച​താ​യാ​ണ് പെ​ണ്‍​കു​ട്ടി മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ഞ്ചു​മാ​സം ഗ​ർ​ഭി​ണി​യാ​യ പെ​ണ്‍​കു​ട്ടി വി​വ​രം വി​ഘ്നേ​ശി​നോ​ട് ഫോ​ണ്‍​വ​ഴി പ​റ​ഞ്ഞെ​ങ്കി​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​ഴി​ഞ്ഞു​മാ​റി​യ​താ​യി പെ​ണ്‍​കു​ട്ടി പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. ഇ​ടു​ക്കി ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്കു ല​ഭി​ച്ച പ​രാ​തി മ​റ​യൂ​ർ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. മ​റ​യൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ജി.​സു​നി​ൽ, എ​സ്ഐ ജി. ​അ​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ണ്ടാം​പ്ര​തി​യെ വീ​ട്ടി​ൽ​നി​ന്നും ചൊ​വ്വാ​ഴ്ച പി​ടി​കൂ​ടി​യ​ത്.