ബ്രേ​ക്ക് ദി ​ചെ​യി​ൻ ഡ​യ​റി
Wednesday, July 8, 2020 9:51 PM IST
അ​ടി​മാ​ലി: കോ​വി​ഡ് പ്ര​തി​രോ​ധ​മൊ​രു​ക്കാ​ൻ ബ്രേ​ക്ക് ദി ​ചെ​യി​ൻ ഡ​യ​റി​യു​മാ​യി അ​ടി​മാ​ലി എ​സ്എ​ൻ​ഡി​പി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്. ഡ​യ​റി കു​ട്ടി​ക​ൾ അ​ടി​മാ​ലി ടൗ​ണി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കി.
അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ മേ​രി യാ​ക്കോ​ബ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന് സ​ഹാ​യ​മൊ​രു​ക്കു​ന്ന​താ​ണ് ബ്രേ​ക്ക് ദി ​ചെ​യി​ൻ ഡ​യ​റി. ദി​വ​സ​വും സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ഡ​യ​റി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്കാം. വ്യാ​പാ​രി​ക​ൾ​ക്കു​പു​റ​മെ ടൗ​ണി​ലെ ഓ​ട്ടോ - ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കും ഡ​യ​റി ല​ഭ്യ​മാ​ക്കി.
ച​ട​ങ്ങി​ൽ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​എ​ൻ. അ​ജി​ത, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​കെ. രാ​ജേ​ഷ്, അ​ധ്യാ​പ​ക​രാ​യ എം.​എ​സ്. അ​ജി, പി.​സി. അ​ജി​മോ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി എ​കോ​പ​ന​സ​മ​തി അ​ടി​മാ​ലി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​എം. ബേ​ബി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വാ​യ​നാ​പ​ക്ഷാ​ച​ര​ണ പ​രി​പാ​ടി സ​മാ​പി​ച്ചു

ഇ​ടു​ക്കി: പീ​രു​മേ​ട് താ​ലൂ​ക്ക്ത​ല വാ​യ​നാ​പ​ക്ഷാ​ച​ര​ണ​പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. കു​മ​ളി പ​ളി​യ​ക്കു​ടി അ​ക്ഷ​ര ജ്യോ​തി ട്രൈ​ബ​ൽ ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ആ​ർ. തി​ല​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എം . ​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ് എ​സ് എ​ൽ സി ​പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ പ​ളി​യ​ക്കു​ടി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.