ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ചെ​യ്തു
Wednesday, July 8, 2020 9:51 PM IST
ചെ​റു​തോ​ണി: കെ​പി​സി​സി ഒ​ബി​സി ഇ​ടു​ക്കി ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ടെ​ലി​വി​ഷ​ൻ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൈ​നാ​വ് ഫ്ള​വേ​ഴ്സ് കോ​ള​നി നി​വാ​സി​യാ​യ പി.​എ​സ്. ബി​നേ​ഷി​ന് ടി​വി ന​ൽ​കി. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം എ.​പി. ഉ​സ്മാ​ൻ നി​ർ​വ​ഹി​ച്ചു. പ​തി​നാ​ല് വ​ർ​ഷം​മു​ൻ​പ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ഇ​രു​കാ​ലു​ക​ളു​ടെ​യും ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട ബി​നേ​ഷി​നാ​ണ് കെ​പി​സി​സി ഒ​ബി​സി വി​ഭാ​ഗം നേ​താ​ക്ക​ൾ വീ​ട്ടി​ലെ​ത്തി ടി​വി കൈ​മാ​റി​യ​ത്. ബി​നേ​ഷ് നി​ർ​മി​ക്കു​ന്ന വി​ത്ത് പേ​ന​യു​ടെ ആ​ദ്യ​വി​ൽ​പ​ന ഒ​ബി​സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ജി​ല്ല പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പ​ണി​ക്ക​ർ​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. 10 രൂ​പ​യ്ക്കാ​ണ് ബി​നേ​ഷ് വി​ത്തു പേ​ന​യു​ടെ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. ഒ​ബി​സി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ശ്രീ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ബി​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി. ജ​യ​പ്ര​കാ​ശ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ഡി. അ​ർ​ജു​ന​ൻ, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​ന്‍റു സു​ഭാ​ഷ്, ഗാ​ന്ധി​ദ​ർ​ശ​ൻ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫ്ള​വേ​ഴ്സ് കോ​ള​നി​യി​ലെ മു​ഴ​വ​ൻ വി​ടു​ക​ളി​ലും മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു.