ക​ട​മാ​ക്കു​ഴി വി​ക​സ​ന പ​ദ്ധ​തി​ക്ക് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Wednesday, July 8, 2020 9:51 PM IST
ക​ട്ട​പ്പ​ന: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ആ​ളു​ക​ൾ അ​ധി​വ​സി​ക്കു​ന്ന കോ​ള​നി​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന അം​ബ​ദ്ക​ർ ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ട്ട​പ്പ​ന ക​ട​മാ​ക്കു​ഴി എ​സ് സി ​കോ​ള​നി​യി​ൽ 50 ല​ക്ഷം രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക്ക് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ചെ​യ​ർ​മാ​നാ​യും ബ്ലോ​ക്ക് ട്രൈ​ബ​ൽ ഓ​ഫീ​സ​ർ കെ.​എ​ൻ. ദി​ലീ​പ് ക​ണ്‍​വീ​ന​റു​മാ​യ ഏ​ഴം​ഗ ക​മ്മി​റ്റി​ക്കാ​ണ് രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​ത്.
കോ​ള​നി​ക്കു​ള്ളി​ലു​ള്ള റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം, ഏ​കാ​ധ്യാ​പ​ക സ്കൂ​ളി​ന്‍റെ ന​വീ​ക​ര​ണം, കു​ടി​വെ​ള്ള പ​ദ്ധ​തി തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.
മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ബി​ന്ദു സെ​ബാ​സ്റ്റ്യ​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മ​നോ​ജ് എം. ​തോ​മ​സ്, ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്രം പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ എ​ൻ​ജി​നീ​യ​ർ എ​സ്. ബി​ജു, എ​സ്.​സി പ്രൊ​മോ​ട്ട​ർ രാം​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര​മാ​ണ് നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി.