വ​ള്ള​ക്ക​ട​വി​ൽ വീ​ണ്ടും ക​ടു​വ ഇ​റ​ങ്ങി
Wednesday, July 8, 2020 9:51 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വ​ള്ള​ക്ക​ട​വ് ഭാ​ഗ​ത്ത് ക​ടു​വ ഇ​റ​ങ്ങി​യ​താ​യി സൂ​ച​ന. അ​ന്പ​ല​പ്പ​ടി​ക്ക് സ​മീ​പം ഇ. ​ശ്രീ​ധ​ര​ൻ എ​ന്ന​യാ​ളു​ടെ കൃ​ഷി​യി​ട​ത്തി​ൽ മ്ലാ​വി​നെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി.
ക​ഴി​ഞ്ഞ​ദി​വ​സം വ​ള്ള​ക്ക​ട​വ് മേ​ഖ​ല​യി​ൽ പ​ക​ൽ​സ​മ​യ​ത്ത് ക​ടു​വ എ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ ചി​ത്ര​വും നാ​ട്ടു​കാ​ർ എ​ടു​ത്ത​താ​ണ്. അ​തി​നു​ശേ​ഷ​മാ​ണ് ഇ​ന്ന​ലെ കൃ​ഷി സ്ഥ​ല​ത്ത് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്ത മ്ലാ​വി​നെ ക​ണ്ടെ​ത്തി​യ​ത്.
പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വി​നോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ വ​ള്ള​ക്ക​ട​വി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ എ​ത്തു​ന്ന​ത്
നി​ത്യ​സം​ഭ​വ​മാ​ണ്. ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ മൃ​ഗ​ങ്ങ​ൾ​കൂ​ടി എ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്.
അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ക​ടു​വ​യെ പി​ടി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.