ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക്
Wednesday, July 8, 2020 9:51 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക്. 11-ന് ​മു​ഖ്യ​മ​ന്ത്രി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും.

ക​ഴി​ഞ്ഞ​വ​ർ​ഷം പു​തി​യ​താ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് സ്റ്റേ​ഷ​നാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റു​ന്ന​ത്. മൂ​ന്ന​ര കോ​ടി​യി​ല​ധി​കം രൂ​പ മു​ട​ക്കി​യാ​ണ് കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ഉ​ടു​ന്പ​ൻ​ചോ​ല​യി​ലാ​യി​രു​ന്നു പോ​ലീ​സ് സ്റ്റേ​ഷ​നും കോ​ട​തി​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ശാ​ന്ത​ൻ​പാ​റ​യി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​വി​ടെ​നി​ന്നും മാ​റ്റി. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ട​വും ന​ക്സ​ലൈ​റ്റു​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ത​ട​വി​ൽ​ക​ഴി​ഞ്ഞ തു​രു​ന്പെ​ടു​ത്ത ഇ​രു​ന്പ​ഴി​ക​ളും ഇ​വി​ടെ ഒ​രു സ്മാ​ര​ക​മാ​യി നി​ല​നി​ൽ​ക്കു​ന്നു​മു​ണ്ട്.

പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം ശാ​ന്ത​ന്പാ​റ​യി​ലേ​ക്ക് മാ​റ്റി​യ​തി​നു​ശേ​ഷം വ്യാ​ജ​മ​ദ്യ​വും അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന​യു​മ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​വി​ടെ സ​ജീ​വ​മാ​യ​തോ​ടെ നാ​ട്ടു​കാ​രു​ടെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​വ​ശ്യ​ത്തെ​തു​ട​ർ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ പോ​ലീ​സ് ഒൗ​ട്ട് പോ​സ്റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​മാ​യ ഇ​വി​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ക​ട​ന്നു​വ​ര​വും വ​ർ​ധി​ച്ച​തോ​ടെ വി​സ്തൃ​തി​യേ​റി​യ പ്ര​ദേ​ശ​ത്തെ സു​ര​ക്ഷ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ പു​തി​യ​താ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​ത്.

ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യം നാ​ട്ടു​കാ​ർ നി​ർ​മി​ച്ചു​ന​ൽ​കി​യി​രു​ന്നു. 1936-ൽ ​നി​ർ​മി​ച്ച പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​കു​ര നി​ർ​മാ​ണം, ത​റ ടൈ​ൽ പ​തി​പ്പി​ക്ക​ൽ, വാ​തി​ൽ, ക​ത​കു​ക​ൾ, ജ​നാ​ല​ക​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പൂ​ർ​ത്തി​ക​രി​ച്ചാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടും​കൂ​ടി​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.