ലോ​ട്ട​റി​യു​ടെ സ​മ്മാ​ന​ത്തു​ക: ഭാ​ഗ്യ​വാ​നു മു​ന്നി​ൽ കൈ​മ​ല​ർ​ത്തി ഉ​ദ്യോ​ഗ​സ്ഥ​ർ
Tuesday, July 7, 2020 10:34 PM IST
തൊ​ടു​പു​ഴ: ലോ​ട്ട​റി​യ​ടി​ച്ച സ​മ്മാ​ന​ത്തു​ക​യാ​യ ഒ​രു ല​ക്ഷം രൂ​പ​യ്ക്കാ​യി ലോ​ട്ട​റി ഓ​ഫീ​സി​ലെ​ത്തി​യ ഭാ​ഗ്യ​വാ​നു മു​ന്നി​ൽ കൈ ​മ​ല​ർ​ത്തി ഉ​ദ്യോ​ഗ​സ്ഥ​ർ. ലോ​ട്ട​റി വി​ൽ​പ​ന മൂ​ലം ദി​വ​സേ​ന ല​ക്ഷ​ങ്ങ​ൾ ല​ഭി​ക്കു​ന്ന ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സി​ൽ കോ​വി​ഡ് മൂ​ലം ഒ​രു രൂ​പ പോ​ലും എ​ടു​ക്കാ​നി​ല്ലെ​ന്ന മ​റു​പ​ടി ന​ൽ​കി ഉ​ദ്യോ​ഗ​സ്ഥ​ർ ടി​ക്ക​റ്റ് കൈ​പ്പ​റ്റാ​ൻ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് പ​രാ​തി. മു​ട്ടം അ​യ്യാ​നി​ക്കാ​ട്ട് സു​രേ​ഷി​നാ​ണ് ക​ഴി​ഞ്ഞ ര​ണ്ടി​ന് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന കാ​രു​ണ്യ പ്ല​സ് ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​രു ല​ക്ഷം രൂ​പ സ​മ്മാ​ന​മ​ടി​ച്ച​ത്. ഏ​ജ​ന്‍റ് പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് സു​രേ​ഷ് ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ​യി​ലെ ലോ​ട്ട​റി ഓ​ഫീ​സി​ലെ​ത്തി​യ​ത്. നി​ല​വി​ൽ സ​മ്മാ​ന​ത്തു​ക ന​ൽ​കാ​ൻ പ​ണ​മി​ല്ലെ​ന്നും പി​ന്നീ​ട് വ​രാ​നു​മാ​യി​രു​ന്നു മ​റു​പ​ടി. ഇ​തി​നി​ടെ സു​രേ​ഷ് ബാ​ങ്കി​ൽ ലോ​ട്ട​റി ന​ൽ​കി​യെ​ങ്കി​ലും ഒ​രു ല​ക്ഷം രൂ​പ വ​രെ ലോ​ട്ട​റി ഓ​ഫീ​സി​ൽ നി​ന്നാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ മ​റു​പ​ടി ന​ൽ​കി. പി​ന്നീ​ട് വീ​ണ്ടും ലോ​ട്ട​റി ഓ​ഫീ​സി​ലെ​ത്തി​യെ​ങ്കി​ലും പാ​ൻ കാ​ർ​ഡു​മാ​യി വ​രാ​ൻ നി​ർ​ദേ​ശി​ച്ചു. സു​രേ​ഷി​ന് പാ​ൻ കാ​ർ​ഡ് ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ പാ​ൻ​കാ​ർ​ഡു​ള്ള സ​ഹോ​ദ​ര​നെ​യു​മാ​യി ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി​യെ​ങ്കി​ലും പി​ന്നീ​ടു വ​രാ​ൻ അ​റി​യി​ച്ചു.
ഇ​തോ​ടെ സ​മ്മാ​ന​ത്തു​ക​യ്ക്കാ​യി പ​ല ത​വ​ണ ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങി​യ​തി​ന്‍റെ നി​രാ​ശ​യി​ലാ​യി സു​രേ​ഷ്. എ​ന്നാ​ൽ ലോ​ട്ട​റി​യു​മാ​യി എ​ത്തി​യ സു​രേ​ഷി​നോ​ട് പാ​ൻ കാ​ർ​ഡു​മാ​യി എ​ത്താ​നാ​ണ് നി​ർ​ദേ​ശി​ച്ച​തെ​ന്ന് ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പാ​ൻ കാ​ർ​ഡു​ള്ള സ​ഹോ​ദ​ര​ന്‍റെ അ​പേ​ക്ഷ​യി​ൽ ഇ​ന്ന​ലെ ലോ​ട്ട​റി കൈ​പ്പ​റ്റി​യെ​ന്നും കോ​വി​ഡ് മൂ​ലം സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നി​ല നി​ൽ​ക്കു​ന്ന​തി​നാ​ൽ തു​ക ല​ഭി​ക്കാ​ൻ വൈ​കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. 30 ശ​ത​മാ​നം നി​കു​തി ക​ഴി​ച്ച് 63,000 രൂ​പ ഭാഗ്യവാന് ല​ഭി​ക്കും.