ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ചു
Tuesday, July 7, 2020 10:34 PM IST
തൊ​ടു​പു​ഴ: സ്കൂ​ളി​ൽ നി​ന്നും ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളു​ടെ വി​ത​ര​ണം തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ആ​രം​ഭി​ച്ചു. പ്രീ​പ്രൈ​മ​റി മു​ത​ൽ എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും അ​ട​ങ്ങി​യ കി​റ്റ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത് സം​സ്ഥാ​ന പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പാ​ണ്.
ന​ഗ​ര​സ​ഭ അ​തി​ർ​ത്തി​യി​ലെ 15 സ്കൂ​ളു​ക​ളി​ലാ​യി 2972 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ദ്ധ​തി പ്ര​കാ​രം കി​റ്റ് ല​ഭി​ക്കും.
പ്രി ​പ്രൈ​മ​റി -80, എ​ൽ​പി - 1468, യു​പി -1424 എ​ന്നി​ങ്ങ​നെ​യാ​ണ് കി​റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്. സ​പ്ലൈ​കോ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ഗ​വ. വൊ​ക്കേ​ഷ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് കി​റ്റു​ക​ളു​ടെ പാ​യ്ക്കിം​ഗ് ജോ​ലി​ക​ൾ ന​ട​ത്തു​ന്ന​ത്. തൊ​ടു​പു​ഴ പീ​പ്പി​ൾ ബ​സാ​ർ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, മാ​വേ​ലി സ്റ്റോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ് കി​റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്. ക​ട​ല -500 ഗ്രാം, ​ചെ​റു​പ​യ​ർ - 500 ഗ്രാം (​യു​പി- 1 കി​ലോ), തു​വ​ര​പ്പ​രി​പ്പ് -500 ഗ്രാം (​യു​പി - 1 കി​ലോ), മു​ള​ക് പൊ​ടി - 100 ഗ്രാം, ​മ​ല്ലി​പ്പൊ​ടി- 100 ഗ്രാം, ​മ​ഞ്ഞ​ൾ​പ്പൊ​ടി -100 ഗ്രാം, ​ആ​ട്ട -1 കി​ലോ, പ​ഞ്ച​സാ​ര -1 കി​ലോ, ഉ​പ്പ് -1 കി​ലോ, അ​രി പ്രീ ​പ്രൈ​മ​റി (1.2 കി​ലോ), എ​ൽ​പി (4 കി​ലോ), യുപി (6 കി​ലോ) എ​ന്നി​വ​യാ​ണ് കി​റ്റു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.