ഭ​ക്ഷ്യ​ഭ​ദ്ര​താ അ​ല​വ​ൻ​സ് ല​ഭ്യ​മാ​ക്ക​ണം: കെ​പി​എ​സ്ടി​എ
Tuesday, July 7, 2020 10:34 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് -19 വ്യാ​പ​നം​മൂ​ലം വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് പ്രീ ​പ്രൈ​മ​റി മു​ത​ൽ എ​ട്ടു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ന​ല്കു​ന്ന ഭ​ക്ഷ്യ​ഭ​ദ്ര​ത അ​ല​വ​ൻ​സ് എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ അം​ഗീ​കാ​ര​മു​ള്ള പ്രീ ​പ്രൈ​മ​റി സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കും ഒ​ന്നു മു​ത​ൽ എ​ട്ടു​വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു​മാ​ണ് ഭ​ക്ഷ്യ ഭ​ദ്ര​ത അ​ല​വ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി അ​രി​യും പ​ല വ്യ​ഞ്ജ​ന​ങ്ങ​ളും അ​ട​ങ്ങു​ന്ന കി​റ്റ് ന​ല്കു​ന്ന​ത്. സ്കൂ​ൾ തു​റ​ക്കാ​ത്ത​തി​നാ​ൽ പ്രീ​പ്രൈ​മ​റി സ്കൂ​ളുകളിൽ ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​രും ഏ​റെ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത​തു കൊ​ണ്ട് ഇ​വി​ടെ പ​ഠി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു കു​ട്ടി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ന​ല്കു​ന്ന സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ല. സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ക്ക​ളാ​ണ് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളോ​ടു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രീ ​പ്രൈ​മ​റി​ക​ളി​ൽ പ​ഠി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ൽ അ​വ​ർ​ക്ക് അ​ർ​ഹ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ല്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ത​യാറാ​ക​ണ​മെ​ന്ന് കെ പി എ​സ് ടി ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എം.​ഫി​ലി​പ്പ​ച്ച​ൻ ആ​വ​ശ്യ​പ്പെ​ട്ടു.