പൊ​തു​പ​രി​പാ​ടി​ക​ളി​ൽ​നി​ന്നു സി​പി​ഐ​യെ മാ​റ്റി​നി​ർ​ത്തു​ന്നെ​ന്ന്
Tuesday, July 7, 2020 10:31 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ​യും ബ്ല​ഡ് ബാ​ങ്കി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ​നി​ന്ന് സി​പി​ഐ​യെ ഒ​ഴി​വാ​ക്കി​യ​താ​യി ആ​ക്ഷേ​പം.
ജി​ല്ലാ ക​ള​ക്ട​ർ, എ​ഡി​എം, ത​ഹ​സി​ൽ​ദാ​ർ എ​ന്നി​വ​രു​ടെ ഓ​ഫീ​സു​ക​ളി​ൽ​നി​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘി​ടി​പ്പി​ക്കു​ന്ന ഒ​രു പൊ​തു​പ​രി​പാ​ടി​യും സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വ​ത്തെ​യോ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തെ​യോ അ​റി​യി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പ​മു​ള്ള​ത്.
ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര​ന്ത​രം പാ​ർ​ട്ടി​യെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും അ​തി​ന്‍റെ അ​വ​സാ​ന ഉ​ദാ​ഹ​ര​ണ​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ​നി​ന്നും സി​പി​ഐ​യെ ഒ​ഴി​വാ​ക്കി​യ​തെ​ന്നും മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​കെ. പ്രി​യ​ൻ അ​റി​യി​ച്ചു.