സ്കൂ​ളി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് ബൈ​ക്ക് ത​ക​ർ​ന്നു
Tuesday, July 7, 2020 10:26 PM IST
അ​ടി​മാ​ലി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് കു​ഞ്ചി​ത്ത​ണ്ണി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് ബൈ​ക്ക് ത​ക​ർ​ന്നു. സ്കൂ​ളി​ന്‍റെ താ​ഴ്ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​രു​ന്ന ബൈ​ക്കാ​ണ് ത​ക​ർ​ന്ന​ത്.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണ് സം​ഭ​വം. സ്കൂ​ൾ മൈ​താ​ന​ത്തി​ന്‍റെ നാ​ൽ​പ​ത് അ​ടി​യോ​ളം ഉ​യ​ര​മു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് ത​ക​ർ​ന്ന​ത്. ഇ​തോ​ടെ ഈ ​ഭാ​ഗ​ത്തു​കൂ​ടി​യു​ള്ള യാ​ത്ര അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യി. സ്കൂ​ൾ അ​വ​ധി ആ​യ​തി​നാ​ൽ കു​ട്ടി​ക​ളാ​രും ഇ​ല്ലാ​തി​രു​ന്ന​തു​മൂ​ലം വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.
സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ താ​ഴ്ഭാ​ഗ​ത്ത് പ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. തു​ട​ർ​ച്ച​യാ​യി മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ ഇ​ടി​യു​ന്ന ഭി​ത്തി​ക്ക് നൂ​റ​ടി​യി​ലേ​റെ നീ​ള​മു​ണ്ട്. ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ലും ഇ​ത് ത​ക​ർ​ന്നി​രു​ന്നു. പു​തു​ക്കി പ​ണി​തി​ട്ടും കെ​ട്ട് ഇ​ടി​ഞ്ഞ​ത് സ​മീ​പ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. പ്ര​ള​യ​കാ​ല​ങ്ങ​ളി​ൽ ഈ ​സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തു​ള​സി​ഭാ​യ് കൃ​ഷ്ണ​ൻ, വാ​ർ​ഡ് മെ​ന്പ​ർ ടൈ​റ്റ​സ് തോ​മ​സ്, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ആ​ർ.​സി. ഷാ​ജി, ആ​ശാ​വ​ർ​ക്ക​ർ അ​നി​താ​മോ​ൾ തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.