ജി​ല്ല​യി​ൽ ഇ​ന്ന​ലെ ര​ണ്ടു വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്ക് കോ​വി​ഡ്
Monday, July 6, 2020 10:12 PM IST
തൊ​ടു​പു​ഴ: ര​ണ്ടു​വ​യ​സു​കാ​രി​യും കൗ​മാ​ര​ക്കാ​രാ​യ സ​ഹോ​ദ​ര​ങ്ങ​ളു​മ​ട​ക്കം ആ​റ് പേ​ർ​ക്ക് ഇ​ന്ന​ലെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ജൂ​ണ്‍ 22ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ 34കാ​രി​യും മ​ക​ളു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​ദ്യ ര​ണ്ട് പേ​ർ. കൊ​ച്ചി​യി​ൽ നി​ന്ന് ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് നാ​ലി​ന് സ്ര​വം പ​രി​ശോ​ധ​ന​യ്ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ഒ​ന്പ​ത് വ​യ​സു​കാ​ര​നാ​യ മ​ക​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ജൂ​ണ്‍ 24ന് ​ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വ​ന്ന 17, 18 ഉം ​വ​യ​സ് പ്രാ​യ​മു​ള്ള സ​ഹോ​ദ​ര​ങ്ങ​ളാ​യ പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
പി​താ​വി​നോ​ടൊ​പ്പം ഇ​രു​വ​രും സ്വ​ന്തം കാ​റി​ൽ തേ​നി​യി​ൽ നി​ന്ന് വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ജൂ​ണ്‍ 27ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്ന് വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ മ​റ​യൂ​ർ സ്വ​ദേ​ശി​യാ​യ 29കാ​ര​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ടാ​ക്സി​യി​ൽ മ​റ​യൂ​ർ കോ​വി​ൽ​ക​ട​വി​ലെ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. ജൂ​ണ്‍ 30ന് ​ബംഗളൂരി​ൽ നി​ന്ന് വ​ന്ന ഇ​ര​ട്ട​യാ​ർ സ്വ​ദേ​ശി​യാ​യ 29കാ​ര​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ബംഗളൂരുവിൽ ജോ​ലി ആ​വ​ശ്യ​ത്തി​ന് പോ​യ ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് 13 പേ​ര​ട​ങ്ങു​ന്ന സം​ഘം ട്രാ​വ​ല​റി​ൽ പാ​ല​ക്കാ​ട് എ​ത്തി. അ​വി​ടെ നി​ന്ന് ബൈ​ക്കി​ൽ ആ​ല​പ്പു​ഴ​യി​ൽ സു​ഹൃ​ത്തി​നെ​യാ​ക്കി​യ ശേ​ഷം നെ​ടു​ങ്ക​ണ്ട​ത്തെ​ത്തി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.