ആ​ക്ര​മ​ണ​വും മോ​ഷ​ണ​വും പ​തി​വാ​ക്കി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ
Monday, July 6, 2020 10:12 PM IST
മൂ​വാ​റ്റു​പു​ഴ/ തൊ​ടു​പു​ഴ: വ​ഴി​യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന മൂ​ന്നം​ഗം സം​ഘം പി​ടി​യി​ൽ.
തൃ​ശൂ​ർ വ​ട​ക്കാം​ചേ​രി പ​ന​ങ്ങാ​ട്ടു​ക​ര വ​ര​യാ​ട്ട് അ​നു​രാ​ഗ് (20) , കോ​ട്ട​യം ഏ​ഴാ​ച്ചേ​രി കു​ന്നേ​ൽ വി​ഷ്ണു (26), ഓ​ണ​ക്കൂ​ർ അ​ഞ്ച​ൽ​പ്പെ​ട്ടി ചി​റ്റേ​ത്ത​റ ശി​വ​കു​മാ​ർ (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ മാ​ല മോ​ഷ​ണം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണി​വ​ർ. കൂ​ത്താ​ട്ടു​കു​ള​ത്ത് വെ​ട്ടി​മൂ​ടി​ൽ വീ​ട് ആ​ക്ര​മി​ച്ച് ബൈ​ക്ക് ക​ത്തി​ച്ച കേ​സി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീസ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച ബൈ​ക്കി​ലും പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ കാ​റി​ലും ക​റ​ങ്ങി ന​ട​ന്നാ​ണ് ആ​ക്ര​മ​ണ​വും മോ​ഷ​ണ​വും ന​ട​ത്തി​യി​രു​ന്ന​ത്. പ്ര​തി​ക​ൾ ആ​ന​പ്പാ​പ്പാൻമാ​രും സ​ഹാ​യി​ക​ളും ആ​യ​തി​നാ​ൽ പാ​പ്പാ​ൻ റൈ​ഡേ​ഴ്സ് എ​ന്ന പേ​രി​ലാ​യി​രു​ന്നു അറിയപ്പെട്ടിരുന്നത്. വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ഇ​വ​ർ ജ​യി​ലി​ൽ വ​ച്ചാ​ണ് പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം മോ​ഷ​ണ രം​ഗ​ത്ത് സ​ജീ​വ​മാ​വു​ക​യാ​യി​രു​ന്നു. ശി​വ​ന്‍റെ വീ​ട്ടി​ൽ വ​ച്ചാ​ണ് സം​ഘം മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷ​മാ​ണ് പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ങ്ങ​നെ കി​ട്ടു​ന്ന തു​ക ആ​ർ​ഭാ​ട ജീ​വി​ത​ത്തി​നും ല​ഹ​രി മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം പ്ര​തി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ഏ​ഴു പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത് .
മോ​ഷ്ടി​ക്ക​പ്പെ​ട്ട സ്വ​ർ​ണം കൂ​ത്താ​ട്ടു​കു​ള​ത്തെ ഒ​രു സ്വ​ർ​ണ​ക്ക​ട​യി​ലാ​ണ് വി​റ്റ​ത്. പ്ര​തി​ക​ൾ മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ൽ ക്വാ​റ​ന്‍റൈൻ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ഒ​ട്ടേ​റെ മോ​ഷ​ണ​ങ്ങ​ൾ
തൊ​ടു​പു​ഴ മു​ത​ൽ കൂ​ത്താ​ട്ടു​കു​ളം വ​രെ​യു​ള്ള യാ​ത്ര​യി​ൽ പ്ര​തി​ക​ൾ ന​ട​ത്തി​യ​ത് ഒ​ട്ടേ​റെ ആ​ക്ര​മ​ണ​ങ്ങ​ൾ. അ​മി​ത​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ച്ചാ​ണ് അ​ക്ര​മ​ണ​വും മോ​ഷ​ണ​ങ്ങ​ളും ന​ട​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് കി​ഴ​കൊ​ന്പ് വ​ള​പ്പി​ൽ ക​നാ​ൽ പ​രി​സ​ര​ത്ത് വ​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന്‍റെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​ട്ടു​കാ​ർ ഇ​വ​രെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​ത്.
മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ നാ​ട്ടു​കാ​രാ​യ കി​ഴ​കൊ​ന്പ് മെ​ല​ഡി​യി​ൽ എം.​ടി. വി​നീ​ത് (30), ചാ​ല​ക്ക​യ​ൽ വേ​ണു എ​ന്നി​വ​ർ​ക്ക് പ​രു​ക്കേ​റ്റു. തു​ട​ർ​ന്ന് ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നെ​ടി​യ​ശാ​ല​യി​ൽ ഞായറാഴ്ച വൈകുന്നേരം ഗൃ​ഹ​നാ​ഥ​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് ബ​ന്ധു​വാ​യ കൗ​മാ​ര​ക്കാ​ര​ന്‍റെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നി​രു​ന്നു. കൂ​ടാ​തെ പാ​ല​ക്കു​ഴ​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും യാ​ത്ര​ക്കി​ടെ അ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു.
കൂ​ത്താ​ട്ടു​കു​ളം അ​ന്പ​ല​ക്കു​ള​ത്തി​ൽ അ​ല​ക്കി​ക്കൊ​ണ്ടി​രു​ന്ന സ്ത്രീ​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ക​വ​ർ​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഇ​ട​യാ​ർ സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​നെ കാ​ണാ​ൻ പോ​കും വ​ഴി​യാ​ണ് പ്ര​തി​ക​ൾ മോ​ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നും പ​തി​നേ​ഴോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വി​ഷ്ണു ഏ​ഴു​മാ​സം മു​ന്പാ​ണ് ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് പ്ര​തി​ക​ൾ അ​ക്ര​മം ന​ട​ത്തി​യ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.
തെ​ളി​വെ​ടു​പ്പി​നി​ടെ പ്ര​തി​ക​ൾ പൊ​ട്ടി​ച്ചെ​ടു​ത്ത മാ​ല​യു​ടെ ലോ​ക്ക​റ്റ് ക​നാ​ലി​ന് സ​മീ​പ​ത്തെ റോ​ഡി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ഓ​ട്ടോ ത​ട​ഞ്ഞ് ആ​ക്ര​മ​ണം
പാ​ല​ക്കു​ഴ കു​ന്നു​മേ​ൽ സ്റ്റീ​ഫ​ൻ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ച് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ ആ​ദി​ത്തി​ന്‍റെ ഒ​ന്നേ​കാ​ൽ പ​വ​ൻ മാ​ല​യാ​ണ് പ്ര​തി​ക​ൾ ക​വ​ർ​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്റ്റീ​ഫ​നും ആ​ദി​ത്തും ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ റോ​ഡി​ന് ന​ടു​വി​ലാ​യി കാ​ർ കി​ട​ക്കു​ന്ന​ത് ക​ണ്ടു. വി​വ​രം അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ത്തി​യ​തോ​ടെ ഇ​വ​ർ അ​സ​ഭ്യം പ​റ​ഞ്ഞു. ഇ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ പ്ര​തി​ക​ൾ കൈ​യേ​റ്റ​ത്തി​നു മു​തി​ർ​ന്നു. തു​ട​ർ​ന്ന് വ​ണ്ടി​യെ​ടു​ത്ത് പോ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പി​ന്നാ​ലെ എ​ത്തി ഓ​ട്ടോ​യു​ടെ ചി​ല്ല​ടി​ച്ച് ത​ക​ർ​ക്കു​ക​യും ആ​ദി​ത്തിെ​ന്‍റെ മാ​ല അ​പ​ഹ​രി​ക്കു​ക​യും ചെ​യ്തു.
ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൈ​ക്ക് ക​ത്തി കൊണ്ട് ​വെ​ട്ടി​യ​തെ​ന്ന് സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത​സ​യി​ലാ​യി​രു​ന്ന സ്റ്റീ​ഫ​ൻ ഇ​ന്ന​ലെ മൂവാറ്റുപുഴ സ്റ്റേഷനിലെത്തി പ്രതികളെ തി​രി​ച്ച​റി​ഞ്ഞു.