പൊ​തു​ജ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ഓ​ഫീ​സ് സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്ക​ണം
Monday, July 6, 2020 10:10 PM IST
ഇ​ടു​ക്കി:​കോ​വി​ഡ്19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ ജി​ല്ല​യി​ലെ ക​ള​ക്ട​റേ​റ്റ് അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​ങ്ങ​ൾ ഫോ​ണ്‍ മു​ഖേ​ന ന​ട​ത്ത​ണം. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക്, ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സി​ൽ നി​ന്നും നി​ർ​ദേ​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്രം ഓ​ഫീ​സ് സ​ന്ദ​ർ​ശി​ച്ചാ​ൽ മ​തി.
ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ ഫോ​ണ്‍ ന​ന്പ​റു​ക​ൾ https://idukki.nic.
in/emergencycontacts എ​ന്ന വെ​ബ്സൈ​റ്റി​ലും ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളു​ടെ ഫോ​ണ്‍ ന​ന്പ​റു​ക​ൾ https://id
ukki.nic.in/departments/panchayat എ​ന്ന​തി​ലും മ​റ്റ് പ്ര​ധാ​ന സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ജി​ല്ല​യി​ലെ ഓ​ഫീ​സു​ക​ളു​ടെ ന​ന്പ​റു​ക​ൾ https://idukki.nic.in എ​ന്ന വെ​ബ്സൈ​റ്റി​ൽ DEPARTMEN
TS എ​ന്ന മെ​നു​വി​ലും മ​റ്റ് പൊ​തു​മേ​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​ന്പ​റു​ക​ൾ DIRECTORY - PUBLIC UTILITIES എ​ന്ന മെ​നു​വി​ലും ല​ഭ്യ​മാ​ണ്.