കാ​ട്ടാ​ന​ശ​ല്യം:​ ഡി​എ​ഫ്ഒ ഓ​ഫീ​സി​നു​മു​ന്നി​ൽ ക​ർ​ഷ​ക​ന്‍റെ ഒ​റ്റ​യാ​ൾ സ​മ​രം
Monday, July 6, 2020 10:08 PM IST
തൊ​ടു​പു​ഴ:​കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യ തോ​തി​ൽ കൃ​ഷി ന​ശി​പ്പി​ച്ചി​ട്ടും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​ൻ ഡി​എ​ഫ്ഒ ഓ​ഫീ​സി​നു മു​ന്നി​ൽ ഒ​റ്റ​യാ​ൾ സ​മ​രം ന​ട​ത്തി.​ആ​ന​ക്കു​ളം-96 സ്വ​ദേ​ശി പോ​ൾ വെ​ള്ളാ​ങ്ക​ലാ​ണ് മാ​ങ്കു​ളം വി​രി​പാ​റ​യി​ലെ ഡി​എ​ഫ്ഒ ഓ​ഫീ​സി​നു മു​ന്നി​ൽ ഇ​ന്ന​ലെ രാ​വി​ലെ​പ​ത്തു​മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ സ​മ​രം ന​ട​ത്തി​യ​ത്.​ഞാ​യ​റാ​ഴ്ച രാ​ത്രി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പു​ര​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​ന്ന​ലെ പു​ല​ർ​ച്ചെ​വ​രെ കൃ​ഷി​യി​ട​ത്തി​ൽ ത​ന്പ​ടി​ച്ച് വ്യാ​പ​ക​മാ​യ തോ​തി​ൽ കൃ​ഷി​ന​ശി​പ്പി​ച്ചി​രു​ന്നു.​ വീ​ട്ടു​മു​റ്റ​ത്തും കാ​ട്ടാ​ന​ക്കൂ​ട്ട​മെ​ത്തി​യി​രു​ന്നു.​

ഇ​തേ തു​ട​ർ​ന്നാ​ണ് പോ​ൾ വെ​ള്ളാ​ങ്ക​ൽ ഒ​റ്റ​യാ​ൾ സ​മ​ര​വു​മാ​യി ഇ​ന്ന​ലെ ഡി​എ​ഫ്ഒ ഓ​ഫീ​സി​ലെ​ത്തി​യ​ത്.​ മാ​ങ്കു​ളം-96​ൽ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ല​ക്കാ​ർ​ഡും പി​ടി​ച്ചാ​ണ് ഇ​ദ്ദേ​ഹം സ​മ​രം ന​ട​ത്തി​യ​ത്.​ മാ​ങ്കു​ള​ത്ത് വൈ​ദ്യു​തി​യും ടെ​ല​ഫോ​ണും എ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2006-ൽ ​പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ൽ ഒ​റ്റ​യാ​ൾ സ​മ​രം ന​ട​ത്തി ശ്ര​ദ്ധേ​യ​നാ​യ വ്യ​ക്തി​യാ​ണ് പോ​ൾ. കാ​ട്ടാ​ന​യെ തു​ര​ത്തു​ന്ന​തി​നു ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​എ​ഫ്ഒ ഉ​റ​പ്പു​ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.​മാ​ങ്കു​ളം,ആ​ന​ക്കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി 60-ാളം ​ക​ർ​ഷ​ക​രു​ടെ ഏ​ക്ക​ർ​ക​ണ​ക്കി​നു സ്ഥ​ല​ത്തെ കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു.​ കൃ​ഷി​യി​ട​ത്തി​ലെ​ത്തു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​ത്തി പ​ട​ക്കം​പൊ​ട്ടി​ച്ചും മ​റ്റും കാ​ട്ടി​ലേ​ക്ക് ക​യ​റ്റി​വി​ടു​മെ​ങ്കി​ലും നേ​രം ഇ​രു​ട്ടു​ന്ന​തോ​ടെ വീ​ണ്ടും ഇ​വ കൃ​ഷി​യി​ട​ത്തി​ലെ​ത്തു​ക​യാ​ണ് പ​തി​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​

വ​നം​വ​കു​പ്പ​ധി​കൃ​ത​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​താ​ണ് പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.​ സം​ഭ​വ​ത്തി​ൽ വ്യാ​പ​ക​പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.​വ​നം വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു ആ​ന​ക്കു​ളത്തെ ഫോറസ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.