ജി​ല്ല​യി​ലെ 39 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ല​പ​രി​ശോ​ധ​നാ ലാ​ബു​ക​ൾ
Sunday, July 5, 2020 10:15 PM IST
തൊ​ടു​പു​ഴ : കു​ടി​വെ​ള്ള​ത്തി​ന്‍റെ ശു​ദ്ധി പ​രി​ശോ​ധി​ക്കാ​നാ​യി ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ല പ​രി​ശോ​ധ​ന ലാ​ബു​ക​ൾ വ​രു​ന്നു. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ തി​ര​ഞ്ഞെ​ടു​ത്ത 39 ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലാ​ണ് ജ​ല​പ​രി​ശോ​ധ​നാ ലാ​ബ് സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള പ​ദ്ധ​തി രേ​ഖ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ചു.
എം​എ​ൽ​എ​മാ​രു​ടെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് ഓ​രോ ലാ​ബി​നും 1.25 ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ച്ചു. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​ഐ​ഐ​ഡി​സി​യ്ക്കാ​ണ് ലാ​ബ് നി​ർ​മാ​ണ ചു​മ​ത​ല.
ഉ​ടു​ന്പ​ഞ്ചോ​ല - ഒ​ന്പ​ത്, ദേ​വി​കു​ളം -​ആ​റ്, തൊ​ടു​പു​ഴ-​അ​ഞ്ച്, ഇ​ടു​ക്കി-10, പീ​രു​മേ​ട് - ഒ​ന്പ​ത്, എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ നി​യോ​ഡ​ക മ​ണ്ഡ​ല​ത്തി​ലും ലാ​ബു​ക​ൾ സ്ഥാ​പി​ക്കു​ക. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ബാ​ക്കി പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യ്ക്കും ലാ​ബ് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു.
വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​ന് തു​ട​ക്ക​മി​ടു​ന്ന​താ​കും ജ​ല​പ​രി​ശോ​ധ​നാ ലാ​ബു​ക​ളെ​ന്ന് ഹ​രി​ത​കേ​ര​ളം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി എ​സ് മ​ധു പ​റ​ഞ്ഞു.

ലാ​ബി​ന്‍റെ പ്ര​വ​ർ​ത്ത​നം

വെ​ള്ള​ത്തി​ന്‍റെ നി​റം, ഗ​ന്ധം,പി​എ​ച്ച് മൂ​ല്യം,ല​വ​ണ സാ​ന്നി​ധ്യം,ല​യി​ച്ചു ചേ​ർ​ന്ന ഖ​ര​പ​ദാ​ർ​ഥ​ത്തി​ന്‍റെ അ​ള​വ്,നൈ​ട്രേ​റ്റി​ന്‍റെ അ​ള​വ്,അ​മോ​ണി​യ,കോ​ളി​ഫോം എ​ന്നീ ഘ​ട​ക​ങ്ങ​ൾ ബി​ഐ​എ​സ് മാ​ന​ദ​ണ്ഡ​ത്തി​ലു​ള്ള നി​ല​വാ​ര​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ലാ​ബി​ലൊ​രു​ക്കും. ആ​ദ്യം അ​ധ്യാ​പ​ക​ർ​ക്കും തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ പ​രി​ശീ​ല​നം ന​ൽ​കും. തു​ട​ക്ക​ത്തി​ൽ കു​ട്ടി​ക​ൾ കൊ​ണ്ടു​വ​രു​ന്ന ജ​ല സാ​ന്പി​ൾ പ​രി​ശോ​ധി​ക്കും. പി​ന്നീ​ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ കു​ടി​വെ​ള്ള​വും വാ​ർ​ഡ് ത​ല ശു​ചി​ത്വ ആ​രോ​ഗ്യ സ​മി​തി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി വ്യാ​പ​ന മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള​വും സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ക്കാം.​ പ​രി​ശോ​ധി​ക്കു​ന്ന സാ​ന്പി​ളു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം കു​ട്ടി​ക​ൾ വാ​ട്ട​ർ കാ​ർ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്തും. സ​മാ​ഹ​രി​ച്ച പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടും പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് മേ​ധാ​വി​ക​ളെ​യും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും കു​ട്ടി​ക​ൾ അ​റി​യി​ക്കും.

ലാ​ബ് തു​ട​ങ്ങു​ന്ന സ്കൂ​ളു​ക​ൾ

=ഉ​ടു​ന്പ​ഞ്ചോ​ല 4എ​ൻ​എ​സ്പി​എ​ച്ച്എ​സ്എ​സ് പു​റ്റ​ടി, ഗ​വ.​എ​ച്ച്എ​സ്എ​സ് ക​ല്ലാ​ർ, എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സ് കൂ​ട്ടാ​ർ , ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ് നെ​ടു​ങ്ക​ണ്ടം, സെ​ന്‍റ് സേ​വ്യേ​ഴ്സ് എ​ച്ച്എ​സ്എ​സ് ചെ​മ്മ​ണ്ണാ​ർ , മാ​ർ ബേ​സി​ൽ എ​ച്ച്എ​സ്എ​സ് സേ​നാ​പ​തി, ഗ​വ​എ​ച്ച്എ​സ്എ​സ്, രാ​ജ​കു​മാ​രി, ഗ​വ. എ​ച്ച്എ​സ്എ​സ് രാ​ജാ​ക്കാ​ട്, സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് ഇ​ര​ട്ട​യാ​ർ.
=തൊ​ടു​പു​ഴ 4ഗ​വ. ട്രൈ​ബ​ൽ എ​ച്ച്എ​സ്എ​സ് പെ​രി​ങ്ങാ​ശേ​രി, ഗ​വ,ട്രൈ​ബ​ൽ എ​ച്ച്എ​സ്എ​സ് പൂ​മാ​ല, സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്എ​സ്എ​സ് ക​രി​ങ്കു​ന്നം, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സ് വ​ഴി​ത്ത​ല, എം​കെഎ​ൻ​എം​എ​ച്ച്്എ​സ്എ​സ് കു​മാ​ര​മം​ഗ​ലം.
=ഇ​ടു​ക്കി4ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ് മൂ​ല​മ​റ്റം, ഗ​വ. എ​ച്ച്എ​സ്എ​സ് കോ​ള​പ്ര, ശ്രീ​നാ​രാ​യ​ണ എ​ച്ച്എ​സ്എ​സ് ന​ങ്കി​സി​റ്റി, സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് ത​ങ്ക​മ​ണി, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് മ​രി​യാ​പു​രം, സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്്എ​സ്എ​സ് വാ​ഴ​ത്തോ​പ്പ്, ഗ​വ. എ​ച്ച്എ​സ്എ​സ്, പ​തി​നാ​റാം​ക​ണ്ടം, സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് ക​ട്ട​പ്പ​ന, ഗ​വ. എ​ച്ച്എ​സ്എ​സ്, പ​ണി​ക്ക​ൻ​കു​ടി, ഗ​വ. എ​ച്ച്എ​സ്എ​സ് മു​രി​യ്ക്കാ​ട്ടു​കു​ടി.
=പീ​രു​മേ​ട്4ഗ​വ. ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ൾ കു​മ​ളി, ഗ​വ എ​ച്ച്എ​സ്എ​സ് സ്കൂ​ൾ പാ​ന്പ​നാ​ർ, ഗ​വ. ഹ​യ​ർ എ​ച്ച്എ​സ്എ​സ് വ​ണ്ടി​പ്പെ​രി​യാ​ർ, സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് പെ​രു​വ​ന്താ​നം, ഗ​വ എ​ച്ച്എ​സ്എ​സ് കു​റ്റി​പ്ലാ​ങ്ങാ​ട്, ഗ​വ. ​എ​ച്ച്എ​സ്എ​സ് വാ​ഗ​മ​ണ്‍, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് അ​യ്യ​പ്പ​ൻ​കോ​വി​ൽ, ഗ​വ. എ​ച്ച്എ​സ്എ​സ് അ​ണ​ക്ക​ര, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സ് ചീ​ന്ത​ലാ​ർ.
=ദേ​വി​കു​ളം4ഗ​വ. ട്രൈ​ബ​ൽ ത​മി​ഴ ്എ​ച്ച്എ​സ്എ​സ് ദേ​വി​കു​ളം, ഗ​വ. എ​ച്ച്എ​സ്എ​സ് കു​ഞ്ചി​ത്ത​ണ്ണി, ഗ​വ. എ​ച്ച്എ​സ്എ​സ് വെ​ള്ള​ത്തൂ​വ​ൽ, ഗ​വ. എ​ച്ച്എ​സ്എ​സ്, ബൈ​സ​ണ്‍​വാ​ലി, ഗ​വ. എ​ച്ച്എ​സ്എ​സ് മ​റ​യൂ​ർ, ഗ​വ. എ​ച്ച്എ​സ്എ​സ് അ​ടി​മാ​ലി എ​ന്നി​വ​യാ​ണ് സ്കൂ​ളു​ക​ൾ.