ഭീ​തി വി​ത​ച്ച് റോ​ഡി​ൽ ഡീ​സ​ൽ ബാ​ര​ലു​ക​ൾ
Sunday, July 5, 2020 10:15 PM IST
നെ​ടി​യ​ശാ​ല: സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് വാ​ഴ​പ്പ​ള്ളി -മു​ണ്ട​ൻ​മ​ല റോ​ഡ​രി​കി​ലും പാ​റ​മ​ട​യി​ലും ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന ഡീ​സ​ൽ ബാ​ര​ലു​ക​ൾ മാ​ർ​ഗ ത​ട​സ​വും ഭീ​തി​യും സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി. സ​മീ​പ​ത്തെ പാ​റ​മ​ട​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഡീ​സ​ൽ നി​റ​ച്ചി​രി​ക്കു​ന്ന ബാ​ര​ലു​ക​ളാ​ണ് റോ​ഡ​രി​കി​ൽ ത​ള്ളി​യി​രി​ക്കു​ന്ന​ത്. എ​ക്സ്പ്ലോ​സീ​വ് നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് ടാ​ങ്ക​ർ ലോ​റി​യി​ൽ കൊ​ണ്ടു പോ​കേ​ണ്ട ഡീ​സ​ലാ​ണ് ബാ​ര​ലി​ൽ നി​റ​ച്ച് ജ​ന​ങ്ങ​ൾ ന​ട​ക്കു​ന്ന റോ​ഡ​രി​കി​ൽ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.
അ​പ​ക​ട സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ടി​വി കൈ​മാ​റി

വ​ണ്ണ​പ്പു​റം: രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജീ​വ് ശി​ക്ഷാ അ​ഭി​യാ​ൻ ടി​വി ച​ല​ഞ്ച് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ലെ ആ​ദി​വാ​സി സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി സ്മാ​ർ​ട്ട് ടി​വി ന​ൽ​കി. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്.​അ​ശോ​ക​ൻ രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ വി​ഷ്ണു വ​ണ്ണ​പ്പു​റ​ത്തി​നു ടി​വി കൈ​മാ​റി.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ബി ജോ​സ​ഫ്, ജി​ല്ലാ ചെ​യ​ർ​മാ​ൻ ജി​നേ​ഷ് കു​ഴി​ക്കാ​ട്ട്, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു, ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു എം. ​മാ​നു​വ​ൽ, സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.