റി​ട്ട.​അ​ധ്യാ​പ​ക​ന്‍റെ മൊ​ബൈ​ൽ പി​ടി​ച്ചു​പ​റി​ച്ച പ്ര​തി പി​ടി​യി​ൽ
Sunday, July 5, 2020 10:15 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ റി​ട്ട.​അ​ധ്യാ​പ​ക​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചു​പ​റി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
ന്യൂ​മാ​ൻ കോ​ള​ജ് റി​ട്ട. അ​ധ്യാ​പ​ക​നും മു​ട്ടം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ പൂ​വ​ത്തി​ങ്ക​ൽ പ്ര​ഫ.​കെ.​ജെ. കു​ര്യ​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ച കേ​സി​ൽ ക​രി​മ​ണ്ണൂ​ർ പാ​ഴൂ​ർ ചെ​മ്മ​ലാ​കു​ഴി ജോ​മോ​ൻ (35) ആ​ണ് പി​ടി​യി​ലാ​യ​ത്.
ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി ര​ജ്ഞി​ത്തി​നെ പി​ടി​കൂ​ടി​യി​ല്ല. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ടൗ​ണ്‍ ഹാ​ളി​നു സ​മീ​പ​ത്തെ ടോ​യിലറ്റി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ പ്ര​തി​ക​ൾ മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചു പ​റി​ച്ച് കു​ളി​ക്ക​ട​വി​നു സ​മീ​പ​ത്തൂ​ടെ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ​ത്തി സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചും ടൗ​ണ്‍​ഹാ​ൾ പ​രി​സ​ര​ത്ത് ത​ന്പ​ടി​ക്കു​ന്ന പി​ടി​ച്ചു പ​റി സം​ഘ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തൊ​ടു​പു​ഴ​യി​ൽ നി​ന്ന് ജോ​മോ​ൻ പി​ടി​യി​ലാ​കു​ന്ന​ത്.
ടൈ​ൽ​സ് ജോ​ലി​ക്കാ​ര​നാ​യ ഇ​യാ​ളു​ടെ പേ​രി​ൽ മു​ൻ​പും കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ത​ട്ടി​യെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ടു​ത്തു. തൊ​ടു​പു​ഴ എ​സ്ഐ ബൈ​ജു പി.​ബാ​ബു​വിന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ ഷം​സ്, സി​പി​ഒ​മാ​രാ​യ രാ​ജേ​ഷ്, നി​സാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.