ജി​ല്ല​യി​ൽ ആ​റു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Sunday, July 5, 2020 10:15 PM IST
തൊ​ടു​പു​ഴ: അ​ഞ്ചു വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ഇ​ന്ന​ലെ ആ​റു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ മാ​സം 23ന് ​യു​എ​ഇ യി​ൽ നി​ന്നും കൊ​ച്ചി​യി​ൽ എ​ത്തി​യ പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി (34) നെ​ടു​ങ്ക​ണ്ട​ത്ത് കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം വ​ന്ന എ​റ​ണാ​കു​ളം പു​ല്ലേ​പ്പ​ടി സ്വ​ദേ​ശി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. 21 ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നും വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ൽ എ​ത്തി​യ കാ​മാ​ക്ഷി സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും (28) അ​ഞ്ചു വ​യ​സു​കാ​ര​ൻ മ​ക​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കൊ​ച്ചി​യി​ൽ നി​ന്നും ടാ​ക്സി​യി​ൽ കാ​മാ​ക്ഷി​യി​ൽ എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ പ്രവേശിച്ചു. 20 ന് ​മും​ബൈ​യി​ൽ നി​ന്നും ട്രെ​യി​നി​ൽ കൊ​ച്ചി​യി​ൽ എ​ത്തി​യ മൂ​ന്നാ​ർ പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി​നി(63)​യ്ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൊ​ച്ചി​യി​ൽ നി​ന്നും ടാ​ക്സി​യി​ൽ മൂ​ന്നാ​റി​ലെ​ത്തി കോ​വി​ഡ് സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. ക​ഴി​ഞ്ഞ 18ന് ​പൂ​ന​യി​ൽ പോ​യി വ​ന്ന കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി (34)യ്ക്ക് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
പൂ​ന​യി​ലേ​ക്ക് ച​ക്ക​യു​മാ​യി പോ​യ വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​റോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് വാ​ഴ​ക്കു​ള​ത്ത് എ​ത്തി. അ​വി​ടു​ന്ന് ഓ​ട്ടോ​യി​ൽ കു​മാ​ര​മം​ഗ​ല​ത്തെ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യി​രു​ന്നു. 26ന് ​മും​ബൈ​യി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്ത് ട്രെ​യി​നി​ലെ​ത്തി​യ ഉ​പ്പു​ത​റ ചീ​ന്ത​ലാ​ർ സ്വ​ദേ​ശി (36)യു​ടെ പ​രി​ശോ​ധ​ന ഫ​ല​വും പോ​സി​റ്റീ​വാ​യി.​ എ​റ​ണാ​കു​ള​ത്തു നി​ന്നും ഭാ​ര്യ​യോ​ടും ര​ണ്ടു മ​ക്ക​ളോ​ടു​മൊ​പ്പം ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. ജി​ല്ല​യി​ൽ ഇ​ന്ന​ലെ ആ​ർ​ക്കും രോ​ഗ മു​ക്തി​യി​ല്ല.