ചാ​പ്പ​ലും മ​ണി​മാ​ളി​ക​യും കൂ​ദാ​ശ​ചെ​യ്തു
Sunday, July 5, 2020 10:11 PM IST
കു​മ​ളി: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യോ​ട​നു​ബ​ന്ധി​ച്ച് പു​തു​താ​യി നി​ർ​മി​ച്ച ചാ​പ്പ​ലി​ന്‍റെ​യും മ​ണി​മാ​ളി​ക​യു​ടെ​യും കൂ​ദാ​ശ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ നി​ർ​വ​ഹി​ച്ചു. രാ​വി​ലെ 7.45-ന് ​ബി​ഷ​പ്പി​ന്‍റെ കാർമികത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. വി​കാ​രി ഫാ. ​തോ​മ​സ് പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു.

ടി​വി സ​മ്മാ​നി​ച്ചു

ചെ​റു​തോ​ണി: രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച രാ​ജീ​വ് ശി​ക്ഷാ അ​ഭി​യാ​ൻ എ​ന്ന ടി​വി ച​ല​ഞ്ച് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ടെ​ലി​വി​ഷ​ൻ വി​ത​ര​ണം​ചെ​യ്തു. മു​ക്കു​ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ള്ളി വി​കാ​രി ഫാ. ​ജോ​ബി പൂ​വ​ത്തി​ങ്ക​ലി​ന് രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ബി ജോ​സ​ഫ് ടെ​ലി​വി​ഷ​ൻ കൈ​മാ​റി. പ​ങ്കെ​ടു​ത്തു.