വ​ഴി​യി​ൽ കു​ടു​ങ്ങി​യ റി​ട്ട. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ന് പോ​ലീ​സ് തു​ണ​യാ​യി
Sunday, July 5, 2020 10:11 PM IST
പീ​രു​മേ​ട്: വ​ഴി​യി​ൽ ത​ക​രാ​റി​ലാ​യ വാ​ഹ​നം പോ​ലീ​സ് യാ​ത്രാ​യോ​ഗ്യ​മാ​ക്കി ന​ൽ​കി​യ​തി​ന്‍റെ പെ​രു​ത്ത സ​ന്തോ​ഷ​ത്തി​ലാ​ണ് റി​ട്ട​യേ​ർ​ഡ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജോ​ബ്. ക​ഴി​ഞ്ഞ​ദി​വ​സം കു​ടും​ബ​സ​മേ​തം കു​മ​ളി​യി​ൽ ഒ​രു വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സ്വ​യം വാ​ഹ​ന​മോ​ടി​ച്ചു വ​ന്ന​താ​ണ് ഇ​ദ്ദേ​ഹം.
പീ​രു​മേ​ടി​നു സ​മീ​പം വാ​ഹ​നം ത​ക​രാ​റി​ലാ​യി. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ​യും വാ​ഹ​നം കേടായ​തി​ന്‍റെ​യും വി​ഷ​മ​ത്തി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് ഹൈ​വേ പോ​ലീ​സ് അ​തു​വ​ഴി വ​ന്ന​ത്. പോ​ലീ​സ്‌വാ​ഹ​ന​ത്തി​നു കൈ​കാ​ണി​ച്ചു​ നി​ർ​ത്തി വി​വ​രം ധ​രി​പ്പി​ച്ചു. ഉ​ട​ൻ​ത​ന്നെ എ​സ്ഐ ബി​ജു വ​ർ​ഗീ​സ്, സി​പി​ഒ വി. ​വി​ശാ​ഖ്, ഡ്രൈ​വ​ർ നി​ബി എ​ന്നി​വ​ർ ഇ​റ​ങ്ങി​വ​ന്ന് വാ​ഹ​നം റി​പ്പ​യ​ർ​ചെ​യ്തു സ്റ്റാ​ർ​ട്ടാ​ക്കി​ ന​ൽ​കി.
വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം തി​രി​കെ ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു പോ​കു​ന്പോ​ൾ പീ​രു​മേ​ട് സ്റ്റേ​ഷ​നി​ലി​റ​ങ്ങി പ്ര​ത്യേ​ക ന​ന്ദി​ അ​റി​യി​ച്ച​ശേ​ഷ​മാ​ണ് കു​ടും​ബം മ​ട​ങ്ങി​യ​ത്.