ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട​ത് രാ​ഷ്ട്രീ​യ അ​ജ​ൻ​ഡ: റോ​യി കെ. ​പൗ​ലോ​സ്
Sunday, July 5, 2020 10:11 PM IST
അ​ടി​മാ​ലി: വെ​ള്ള​ത്തൂ​വ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മ​തി​യെ സ​സ്പെ​ൻ​ഡു​ചെ​യ്ത ന​ട​പ​ടി സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ അ​ജ​ൻ​ഡ ന​ട​പ്പാ​ക്ക​ലാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ് ആ​രോ​പി​ച്ചു. ന​ട​പ​ടി​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും റോ​യി അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​ട​ക്കം ഭ​ര​ണ​സ​മ​തി​യം​ഗ​ങ്ങ​ൾ ഓ​ട് പൊ​ളി​ച്ചി​റ​ങ്ങി ഭാ​ര​വാ​ഹി​ക​ളാ​യ​വ​ര​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ച്ചെ​ത്തി​യ​വ​രാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ​തി​ന്‍റെ വൈ​രാ​ഗ്യം തീ​ർ​ക്ക​ലാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഇ​ത്ത​ര​ത്തി​ലൊ​രു ന​ട​പ​ടി എ​വി​ടെ​യും ഉ​ണ്ടാ​യി​ട്ടി​ല്ല. തീ​രു​മാ​നം തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ ഭ​ര​ണ​സ​മ​തി​യെ സ​സ്പെ​ൻ​ഡു​ചെ​യ്യാ​നു​ള്ള തീ​രു​മാ​നം കൈ​ക്കൊ​ണ്ട ഇ​ടു​ക്കി ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫീസി​നു​ മു​ന്പി​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും റോ​യി അ​റി​യി​ച്ചു.

ആ​ദ​രി​ച്ചു

നെ​ടു​ങ്ക​ണ്ടം: ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് ഇ​രു​ത്തു​ക​യും 100 ശ​ത​മാ​നം വി​ജ​യം നേ​ടു​ക​യും ചെ​യ്ത ക​ല്ലാ​ർ ഗ​വ. ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഉ​ണ്ണി​കൃ​ഷ്ണ​നെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 40-ഓ​ളം കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ക​യും വി​ജ​യി​പ്പി​ക്കു​ക​യും​ചെ​യ്ത അ​ധ്യാ​പി​ക ഷീ​ബ​യെ​യും കെഎ​സ്‌യു, ​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ദ​രി​ച്ചു.
കെഎ​സ്‌യു ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​രു​ണ്‍ രാ​ജേ​ന്ദ്ര​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​മോ​ൻ പു​ഷ്പ​ക്ക​ണ്ടം, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​മ​ൽ ഒ​ഴു​ക​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ശി​വ​രാ​മ സി​ൻ​ഹ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.