ചെ​റു​തോ​ണി​യി​ലെ താ​ൽ​ക്കാ​ലി​ക ബ​സ് സ്റ്റാ​ൻ​ഡ് ചെ​ളി​ക്കു​ണ്ടാ​യി
Saturday, July 4, 2020 10:35 PM IST
ചെ​റു​തോ​ണി: കാ​ല​വ​ർ​ഷ​മാ​രം​ഭി​ച്ച​തോ​ടെ ചെ​റു​തോ​ണി ടൗ​ണി​ലെ താ​ത്ക്കാ​ലി​ക ബ​സ്‌സ്റ്റാ​ൻ​ഡ് ചെ​ളി​ക്കു​ണ്ടാ​യി. സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന ബ​സു​ക​ളും യാ​ത്ര​ക്കാ​രും ടൗ​ണി​ലെ വ്യാ​പാ​രി​ക​ളും ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

2018-ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ചെ​റു​തോ​ണി ബ​സ് സ്റ്റാ​ൻ​ഡ് പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ താ​ൽ​കാ​ലി​ക​മാ​യി നി​ർ​മി​ച്ച​താ​ണ്. ബ​സു​ക​ൾ​ക്ക് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണി​പ്പോ​ൾ.

ചെ​റു​തോ​ണി പോ​ലീ​സ് സ്റ്റേ​ഷ​നു​സ​മീ​പം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യു​ടെ പ്ര​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 50 ല​ക്ഷ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 15 ല​ക്ഷ​വും മു​ട​ക്കി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും നി​ർ​മാ​ണം നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്.

മ​ണ്ണു​മാ​റ്റ​ൽ ന​ട​പ​ടി​ക​ൾ മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത​യാ​ണ് നി​ർ​മാ​ണം നി​ല​യ്ക്കാ​ൻ കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. താ​ൽ​കാ​ലി​ക സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റാ​താ​യ​തോ​ടെ ചെ​റു​തോ​ണി ടൗ​ണി​ൽ ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷ​മാ​യി​രി​ക്ക​യാ​ണ്.അ​ടി​യ​ന്ത​ര​മാ​യി താ​ൽ​ക്കാ​ലി​ക ബ​സ്് സ്റ്റാ​ൻ​ഡി​ൽ മ​ക്ക് നി​ര​ത്തി ബ​സ്് ക​യ​റി​യി​റ​ങ്ങാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.