എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ ക്ര​മീ​ക​ര​ണം
Saturday, July 4, 2020 10:33 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് 19 വ്യാ​പ​ന പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ൾ​ക്ക് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.

ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്ക​ൽ, സ​ർ​ട്ടി​ഫി​ക്ക​റ്റ് ചേ​ർ​ക്ക​ൽ എ​ന്നി​വ സെ​പ്റ്റം​ബ​ർ 30 വ​രെ www.eemployment.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റു​വ​ഴി മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റ് ചേ​ർ​ക്ക​ൽ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്ക​ണം.

2019 ഡി​സം​ബ​ർ 20-നു​ശേ​ഷം ജോ​ലി​യി​ൽ​നി​ന്നും നി​യ​മാ​നു​സ​ര​ണം വി​ടു​ത​ൽ ചെ​യ്യ​പ്പെ​ട്ട് ഡി​സ്ചാ​ർ​ജ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്ക് ഡി​സം​ബ​ർ 31 വ​രെ സീ​നി​യോ​റി​റ്റി വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ചേ​ർ​ത്തു​ന​ൽ​കും. 2020 ജ​നു​വ​രി മു​ത​ൽ സെ​പ്റ്റം​ബ​ർ​വ​രെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കേ​ണ്ട​വ​ർ​ക്ക് ഡി​സം​ബ​ർ 31 വ​രെ അ​വ​സ​ര​മു​ണ്ട്.ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഫോ​ണ്‍, ഇ-​മെ​യി​ൽ മു​ഖേ​ന അ​താ​ത് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ​നി​ന്നും സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കും. ഫോ​ണ്‍: 04868 272262, email: [email protected]