ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റ് തു​റ​ന്നു .
Saturday, July 4, 2020 10:33 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടാ​ഴ്ച​യോ​ളം അ​ട​ച്ചി​ട്ടി​രു​ന്ന ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റ് ഇ​ന്ന​ലെ തു​റ​ന്നു.

മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ പ​ഴ​വ​ർ​ഗ മൊ​ത്ത വി​പ​ണ​ന കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ 20-ന് ​പ​ച്ച​ക്ക​റി -മീ​ൻ മാ​ർ​ക്ക​റ്റു​ക​ൾ ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. രോ​ഗ​ബാ​ധി​ത​ന്‍റെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ മ​റ്റാ​ർ​ക്കും രോ​ഗം റി​പ്പോ​ർ​ട്ടു​ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം മാ​ർ​ക്ക​റ്റ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​വാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.മാ​ർ​ക്ക​റ്റി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ന​ഗ​ര​സ​ഭ​യും ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വ​ഴി​യി​ലേ​ക്ക് ഇ​റ​ക്കി​വെ​ച്ചു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. പ്ര​ത്യേ​കം മാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന ഇ​ട​ങ്ങ​ൾ​ക്കു​ള്ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ക​ച്ച​വ​ട​ത്തി​ന് അ​നു​മ​തി. മാ​ർ​ക്ക​റ്റി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ണ്‍ വേ ​സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി.

വ്യാ​പാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ പാ​ർ​ക്കു​ചെ​യ്യു​വാ​നും നി​യ​ന്ത്ര​മു​ണ്ട്. അ​ന്യ​സം​സ്ഥാ​ന​ത്തു​നി​ന്നും ച​ര​ക്കു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ പ്ര​വേ​ശ​നം നി​രോ​ധി​ച്ചു.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും പ​ച്ച​ക്ക​റി -പ​ഴ​വ​ർ​ഗ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ പോ​കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചി​രി​ക്ക​ണ​മെ​ന്നും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​റി​യി​ച്ചു.