കാ​ട്ടാ​ന​ശ​ല്യം ഭ​യ​ന്ന് നാ​ട്ടു​കാ​ർ വാ​ഴ​കൃ​ഷി വെ​ട്ടി​ക്ക​ള​യു​ന്നു
Saturday, July 4, 2020 10:33 PM IST
രാ​ജ​കു​മാ​രി: ചി​ന്ന​ക്ക​നാ​ൽ ബി​എ​ൽ റാ​മി​ൽ നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം​കെ​ടു​ത്തി ഒ​റ്റ​യാ​ന്‍റെ വി​ള​യാ​ട്ടം രൂ​ക്ഷ​മാ​യ​തോ​ടെ കാ​ട്ടാ​ന​യെ ഭ​യ​ന്ന് ക​ർ​ഷ​ക​ർ ന​ട്ടു പ​രി​പാ​ലി​ച്ചു​വ​ന്ന വാ​ഴ​ക​ൾ വെ​ട്ടി​ക്ക​ള​യു​ന്നു.
ക​ഴി​ഞ്ഞ പ​ത്തു​ദി​വ​സ​മാ​യി പ്ര​ദേ​ശ​ത്ത് ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന ഒ​റ്റ​യാ​ൻ വ്യാ​പ​ക നാ​ശ​മാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ലും വീ​ട്ടു​മു​റ്റ​ത്തു​മാ​യി നാ​ട്ട വി​ള​ക​ളും വാ​ഴ​യും ല​ക്ഷ്യം​വ​ച്ചാ​ണ് കൊ​ന്പ​ൻ രാ​ത്രി​യി​ൽ കാ​ടി​റ​ങ്ങി കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. പ്ലാ​വു​ക​ളി​ലെ ച​ക്ക​യും വെ​ട്ടി​ക്കള​ഞ്ഞു. എ​ന്നി​ട്ടും കൊ​ന്പ​ൻ കാ​ടു​ക​യ​റാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

സ​മീ​പ മേ​ഖ​ല​യി​ലെ ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ലും കാ​ട്ടാ​ന വ്യാ​പ​ക നാ​ശ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ഏ​ല​ച്ചെ​ടി​ക​ൾ വ്യാ​പ​ക​മാ​യി ച​വി​ട്ടി​ന​ശി​പ്പി​ച്ചു. വ​ൻ മ​ര​ങ്ങ​ള​ട​ക്കം കു​ത്തി​മ​റി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ ജോ​ലി​ക​ളും നി​ർ​ത്തി.

കോ​ള​നി​ക​ൾ​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ൽ വീ​ടു​ക​ളു​ള്ള പ്ര​ദേ​ശ​ത്ത് രാ​ത്രി​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് ആ​ന​യെ​ത്തി​യ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടു​ത്തു​കാ​ർ ഉ​റ​ങ്ങി​യി​ട്ടി​ല്ല. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് ഒ​റ്റ​യാ​നെ കാ​ടു​ക​യ​റ്റു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.