ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ട്: ഭേ​ദ​ഗ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​ന്തി​മ വി​ജ്ഞാ​പ​ന​മി​റ​ക്ക​ണം: റോ​ഷി
Saturday, July 4, 2020 10:31 PM IST
ചെ​റു​തോ​ണി: പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​ത്തി​ന് ക​സ്തൂ​രി​രം​ഗ​ൻ ക​മ്മി​റ്റി ന​ൽ​കി​യ റി​പ്പോ​ർ​ട്ട് കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ ന​ൽ​കി​യ ഭേ​ദ​ഗ​തി​ക​ളോ​ടെ അം​ഗീ​ക​രി​ച്ചു അ​ന്തി​മ വി​ജ്ഞാ​പ​നം ഇ​റ​ക്കാ​ൻ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ഗോ​വ ഫൗ​ണ്ടേ​ഷ​ൻ ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കാ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​തി​നു​പി​ന്നി​ൽ നി​ഗൂ​ഢ​ത​യു​ണ്ടെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം (​ജോ​സ്) നേ​തൃ​യോ​ഗം ആ​രോ​പി​ച്ചു.

ഗാ​ഡ്ഗി​ൽ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചാ​ൽ ഇ​തി​നെ​തി​രെ സു​പ്രീം കോ​ട​തി​യി​ൽ നി​ല​വി​ലു​ള്ള കേ​സി​ൽ പാ​ർ​ട്ടി​യും ക​ക്ഷി​ചേ​രു​മെ​ന്നും ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ൽ കേ​ര​ളം ന​ൽ​കി​യി​ട്ടു​ള്ള ദേ​ഭ​ഗ​തി​ക​ൾ അം​ഗീ​ക​രി​ച്ച് അ​ന്തി​മ വി​ജ്ഞാ​പ​നം ഇ​റ​ക്ക​ണ​മെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

നേ​തൃ​യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് കോ​ഴി​മ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം കെ.​ഐ. ആ​ന്‍റ​ണി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​രി​ച്ച​ൻ നീ​റ​ണാം​കു​ന്നേ​ൽ, അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, ഷാ​ജി കാ​ഞ്ഞ​മ​ല, ജി​ൻ​സ​ണ്‍ വ​ർ​ക്കി, എം.​എം. മാ​ത്യു, ജി​മ്മി മാ​റ്റ​ത്തി​പ്പാ​റ, സ​ണ്‍​സി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.