അ​ന​ധി​കൃ​ത കൈ​വ​ശ​രേ​ഖ: വി​ശ​ദ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു
Saturday, July 4, 2020 10:31 PM IST
തൊ​ടു​പു​ഴ: മൂ​ന്നാ​ർ കെ​ഡി​എ​ച്ച് വി​ല്ലേ​ജി​ൽ അ​ന​ധി​കൃ​ത കൈ​വ​ശ രേ​ഖ ന​ൽ​കി​യ​തു സം​ബ​ന്ധി​ച്ച് വി​ശ​ദ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​ൻ, ജി​ല്ലാ അ​സി.​ക​ള​ക്ട​ർ സൂ​ര​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘ​ത്തെ​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

നേരത്തെ ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​രും ഡെ​പ്യൂ​ട്ടി ക​ള​ക്ട​റും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കെ​ഡി​എ​ച്ച് വി​ല്ലേ​ജി​ൽ 110 അ​ന​ധി​കൃ​ത കൈ​വ​ശ​രേ​ഖ ന​ൽ​കി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​തു​ട​ർ​ന്നു അ​ഞ്ചു റ​വ​ന്യു ജീ​വ​ന​ക്കാ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ജി​ല്ലാ ക​ള​ക്ട​ർ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൈ​വ​ശ​രേ​ഖ റ​ദ്ദു​ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ടം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

അ​ന​ധി​കൃ​ത കൈ​വ​ശ രേ​ഖ ന​ൽ​കി​യ​താ​യി പ​റ​യു​ന്ന 110 സ്ഥ​ല​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘം നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​ത്. മൂ​ന്നു​ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൈ​വ​ശ​രേ​ഖ അ​ന​ധി​കൃ​ത​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​ൻ ഇ​തു റ​ദ്ദു​ചെ​യ്യും.

ഉ​ട​മ​യ്ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും ബോ​ധി​പ്പി​ക്കാ​നു​ണ്ടെ​ങ്കി​ൽ അ​തി​നു​ള്ള അ​വ​സ​രം പി​ന്നീ​ട് ന​ൽ​കും. 2018 മു​ത​ൽ ന​ൽ​കി​യ രേ​ഖ​ക​ളി​ലാ​ണ് കൃ​ത്രി​മം ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നാ​ണ് നേ​ര​ത്തേ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. കെ​ഡി​എ​ച്ച് വി​ല്ലേ​ജി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ റ​വ​ന്യു വി​ജി​ല​ൻ​സി​നെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കാ​നും മൂ​ന്നാ​റി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നും ജി​ല്ലാ ഭ​ര​ണ​കൂ​ടം നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു.