മീ​ൻ​കെ​ട്ട് പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യി
Saturday, July 4, 2020 10:31 PM IST
ഇ​ടു​ക്കി: പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്തി​ലെ മീ​ൻ​കെ​ട്ട് നി​വാ​സി​ക​ളാ​യ 200-ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന മീ​ൻ​കെ​ട്ട് പാ​ലം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. എ​സ.് രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ള്ളി​വാ​സ​ൽ പ​വ​ർ​ഹൗ​സി​ന്‍റെ ഭാ​ഗ​മാ​യ പെ​ൻ​സ്റ്റോ​ക്കു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​തി​നാ​ൽ ഈ ​മേ​ഖ​ല​യി​ലേ​ക്കു​ള്ള വാ​ഹ​ന​യാ​ത്ര ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. താ​ൽ​ക്കാ​ലി​ക​മാ​യ ന​ട​പ്പാ​ത​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ മൂ​ന്നാ​ർ, അ​ടി​മാ​ലി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ എ​ത്തി​യി​രു​ന്ന​ത്. എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച 75 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​രാ​മ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം സ​ര​സു ശ​ശി, രാ​ഷ്ട്രി​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എം.​എം. കു​ഞ്ഞു​മോ​ൻ, കെ.​ആ​ർ. ജ​യ​ൻ, പ്ര​തീ​ഷ്കു​മാ​ർ, തേ​ജ​സ് കെ. ​ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.