ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി
Saturday, July 4, 2020 10:31 PM IST
ഇ​ടു​ക്കി: ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഏ​കോ​പ​ന സ​മി​തി യോ​ഗം ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്നു.

യോ​ഗ​ത്തി​ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നേ​തൃ​ത്വം ന​ൽ​കി. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​വ​ഴി ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ വീ​ടു​ക​ൾ​ക്കും ഗു​ണ​നി​ല​വാ​ര​മു​ള്ള കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ലെ 32 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന​ ജ​ല​നി​ധി പ​ദ്ധ​തി​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളെ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തുത​ല​ത്തി​ൽ ഓ​രോ വീ​ട്ടിലും പ്ര​വ​ർ​ത്തി​ക്കു​ന്ന ടാ​പ്പു​ക​ളു​ടെ ആ​വ​ശ്യ​ക​ത ക​ണ​ക്കാ​ക്കി ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കും. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​മ പ​ദ്ധ​തി​ക​ളും വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളും ക്രോ​ഡീ​ക​രി​ച്ചു ജി​ല്ലാ​ത​ല പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി സം​സ്ഥാ​ന ജ​ല ശു​ചി​ത്വ സ​മി​തി​ക്ക് കൈ​മാ​റും. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഇ​തു​സം​ബ​ന്ധി​ച്ച് യോ​ഗ​ങ്ങ​ൾ​ചേ​ർ​ന്ന് 20-ന​കം ക​ർ​മ​പ​ദ്ധ​തി രൂ​പീ​ക​രി​ച്ചു ജി​ല്ല ജ​ല​ശു​ചി​ത്വ സ​മി​തി​ക്ക് ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത​ല​ത്തി​ൽ ജ​ല​ജീ​വ​ൻ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം സം​സ്ഥാ​ന ജ​ല ശു​ചി​ത്വ മി​ഷ​നും ജി​ല്ലാ​ത​ല​ത്തി​ൽ ജി​ല്ല ജ​ല ശു​ചി​ത്വ​മി​ഷ​നു​മാ​യി​രി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യും ജ​ല അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ മെ​ന്പ​ർ സെ​ക്ര​ട്ട​റി​യു​മാ​യ ക​മ്മി​റ്റി​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ നി​ന്നാ​യി 14 അം​ഗ​ങ്ങ​ളു​ണ്ട്.

യോ​ഗ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ. പ്രി​യ, സു​പ്ര​ണ്ട് എ​ൻ​ജി​നീ​യ​ർ അ​നി​ൽ കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ.​കെ. അ​നി​രു​ദ്ധ​ൻ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.