സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി: പ​ഞ്ചാ​യ​ത്തു​പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തും
Saturday, July 4, 2020 10:29 PM IST
നെ​ടു​ങ്ക​ണ്ടം: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നീ​ക്ക​ത്തി​നെ​തി​രെ ഏ​ഴി​ന് എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ന​ട​പ്പു സാ​ന്പ​ത്തി​ക​വ​ർ​ഷ പ​ദ്ധ​തി​യി​ൽ അ​വ​ശ്യ​പ​ദ്ധ​തി​ക​ൾ ഒ​ഴി​കെ ഏ​തു പ​ദ്ധ​തി​യു​ടെ​യും തു​ക മാ​റ്റി സു​ഭി​ക്ഷ കേ​ര​ള​ത്തി​ലേ​ക്ക് വ​ക​കൊ​ള്ളി​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ട്ടു​ണ്ട്. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​തി​നാ​വ​ശ്യ​മാ​യ തു​ക മാ​റ്റി​വ​ച്ചി​ട്ടി​ല്ല. ത​ങ്ങ​ളു​ടെ പാ​ർ​ശ്വ​വ​ർ​ത്തി​ക​ൾ​ക്കു മാ​ത്രം ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രെ​യും ഒ​ഴി​വാ​ക്കാ​നും പ​ദ്ധ​തി​ത​ന്നെ അ​ട്ടി​മ​റി​ക്കാ​നു​മാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​തെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എ​ൻ.​കെ. ഗോ​പി​നാ​ഥ​ൻ, ജോ​യി അ​ന്പാ​ട്ട്, സി​ബി മൂ​ലേ​പ്പ​റ​ന്പി​ൽ, ടി.​വി. ശ​ശി എ​ന്നി​വ​ർ അ​റി​യി​ച്ചു.