ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി
Saturday, July 4, 2020 10:29 PM IST
ചെ​റു​തോ​ണി: റോ​ഡ് വി​പു​ലീ​ക​രി​ച്ച​പ്പോ​ൾ വീ​ടി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ റോ​ഡ​രി​കി​ടി​ഞ്ഞ് വീ​ട് അ​പ​ക​ട​ത്തി​ലാ​യി​രി​ക്കു​ന്ന​താ​യി മു​ക്കു​ടം സ്വ​ദേ​ശി പു​റ​യം​പി​ള്ളി​ൽ പി.​ജെ. മാ​ത്യു ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. ക​ല്ലാ​ർ​കു​ട്ടി -നെ​ടു​ങ്ക​ണ്ടം റോ​ഡ​രി​കി​ൽ സ്ഥി​തി​ചെ​യ്യു​ന്ന മാ​ത്യു​വി​ന്‍റെ വീ​ടാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് മ​ണ്ണി​ടി​ഞ്ഞ് വീ​ടി​ന്‍റെ ടെ​റ​സു​വ​രെ മ​ണ്ണി​ന​ടി​യി​ലാ​യി​രു​ന്നു. കൂ​ടാ​തെ സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സ​ത്താ​ൽ പു​ര​യി​ട​ത്തി​ൽ നി​ര​വ​ധി ഗ​ർ​ത്ത​ങ്ങ​ളും രൂ​പ​പ്പെ​ട്ടി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​നു സ​മീ​പ​ത്ത് മ​ല​യി​ടി​ഞ്ഞ് മൂ​ന്നു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും മ​ണ്ണി​ന​ടി​യി​ലാ​യി​രു​ന്നു. ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ ത​ങ്ങ​ളു​ടെ വീ​ടും ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ണേ​ക്കാ​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഈ ​കു​ടും​ബം.