സ്കൂ​ളി​ന്‍റെ ചു​മ​രി​ലെ ചി​ത്രം ഹിറ്റ്
Friday, July 3, 2020 10:24 PM IST
മൂ​ന്നാ​ർ: കു​ട്ടി​ക​ൾ​ക്ക് ആ​ന​ന്ദം സ​മ്മാ​നി​ക്കു​ന്ന പാ​ർ​ക്കു​ക​ളി​ലെ ചു​മ​രു​ക​ൾ പോ​ലെ​യാ​ണ് ദേ​വി​കു​ളം എ​ൽപി സ്കൂ​ൾ മു​റ്റ​മി​ന്ന്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ നി​ന്നും മു​ക്തി നേ​ടി കു​ട്ടി​ക​ളു​ടെ ക​ളി​ചി​രി​ക​ൾ ഉ​യ​രു​ന്ന​തും കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​വി​ടം.

കു​ട്ടി​ക​ൾ വീ​ണ്ടു​മെ​ത്തു​ന്പോ​ൾ സ്കൂ​ളി​ന്‍റെ അ​ന്ത​രീ​ക്ഷം ആ​സ്വാ​ദ്യ​ക​ര​മാ​യി​രി​ക്ക​ണ​മെ​ന്ന ദേ​വി​ക​ളും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​സു​രേ​ഷ്കു​മാ​റി​ന്‍റെ ആ​ഗ്ര​ഹ​മാ​ണ് സ്കൂ​ൾ വ​ർ​ണാ​ഭ​മാ​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

പി​ടി​എ​യു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി. മൂ​ന്നാ​റി​ലെ പെ​രി​യ​വ​രൈ എ​സ്റ്റേ​റ്റ് സ്വ​ദേ​ശി​യാ​യ മ​ദ​ൻ ലാ​ലാ​ണ് ചി​ത്ര​കാ​ര​ൻ.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ തൂ​ലി​ക​യി​ൽ സ്കൂ​ൾ മു​റ്റ​വും പ​രി​സ​ര​വും വ​ർ​ണാ​ഭ​മാ​യ​തി​നോ​ടൊ​പ്പം കൗ​തു​ക​മു​ണ​ർ​ത്തു​ന്ന കാ​ഴ്ച​യു​മാ​യി. സ്കൂ​ൾ ചു​മ​രി​ൽ വ​ര​ച്ച ട്രെ​യി​നി​ന്‍റെ ചി​ത്ര​മാ​ണ് ഏ​വ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന​ത്. ചി​ത്രം ഹി​റ്റാ​യ​തോ​ടെ നി​ര​വ​ധി പേ​ർ ഇ​തു​കാ​ണാ​നെ​ത്തു​ന്നു​മു​ണ്ട്.

ഇ​തു കൂ​ടാ​തെ പ്രൈ​മ​റി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലെ കാ​ർ​ട്ടൂ​ണ്‍ ചി​ത്ര​ങ്ങ​ളും ആ​ക​ർ​ഷ​ക​മാ​ണ്. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ആ​ർ.​ബാ​ല​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​സു​രേ​ഷ് കു​മാ​ർ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​ബ്ര​മ​ണ്യ​ൻ അ​പ്പാ​വ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വേ​ൽ​മ​യി​ൽ​ദാ​സ് എ​ന്നി​വ​ർ ചി​ത്ര​കാ​ര​നെ പ്രശംസിച്ചു.