ക​രി​ന്പ് ക​ർ​ഷ​കർക്ക് ആശ്വാസം; ലേ​ല​വി​പ​ണി ആ​രം​ഭി​ച്ചു
Friday, July 3, 2020 10:23 PM IST
മ​റ​യൂ​ർ: മ​റ​യൂ​രി​ലെ ക​രി​ന്പ്ക​ർ​ഷ​ക​രു​ടെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്ന ലേ​ല​വി​പ​ണി അ​ഞ്ചു​നാ​ട് ക​രി​ന്പ് ഉ​ത്പാ​ദ​ന വി​പ​ണ​ന സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്തം​ഗം ജോ​മോ​ൻ തോ​മ​സ് നി​ർ​വ​ഹി​ച്ചു.
ഭൗ​മ​സൂ​ചി​ക പ​ദ​വി പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ മ​റ​യൂ​ർ ശ​ർ​ക്ക​ര ഗു​ണം ന​ഷ്ട​പെ​ടു​ത്താ​തെ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് സം​ഘം പ്ര​ധി​നി​ധി​ക​ൾ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തു​ള്ള വ്യാ​പാ​രി​ക​ൾ പ​ങ്കെ​ടു​ത്ത ലേ​ല​ത്തി​ൽ മി​ക​ച്ച വി​ല​യാ​യി ഒ​രു​കി​ലോ ശ​ർ​ക്ക​ര​യ്ക്ക് 58 രൂ​പ വ​രെ​യാ​ണ് ല​ഭി​ച്ച​ത്. എ​ല്ല വ്യാ​ഴാ​ഴ്ച​യും ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് ലേ​ലം.​
ഐ​സി​ഡി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ങ്ക​ണ​വാ​ടി​ക​ളി​ൽ മ ശ​ർ​ക്ക​ര വി​റ്റ​ഴി​ക്കാ​നായി പ​ഞ്ചാ​യ​ത്തും ക​ർ​ഷ​ക സ​മി​തി​യും സ​ഹ​ക​ര​ണ​ബാ​ങ്കും സം​യു​ക്ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ക​രി​ന്പ്ക​ർ​ഷ​ക​ർ ഉ​ന്ന​യി​ച്ചു. നി​ല​വി​ൽ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നുള്ള ശ​ർ​ക്ക​ര​യാ​ണ് എ​ത്തി​ച്ച് ന​ൽ​കു​ന്ന​ത്.